Viral News: പന്തയം വച്ച് മണ്ഡപത്തില്‍ വധുവിനെ ചുംബിച്ച് വരന്..! പിന്നീട് നടന്നത്
Viral News: വിവാഹദിവസം കൂട്ടുകാര്‍ ഒപ്പിച്ച പന്തയം ജയിക്കാന്‍ വേണ്ടി വരന്‍ വധുവിനെ മണ്ഡപത്തില്‍ അതിഥികളുടെ മുന്‍പില്‍ വച്ച് ചുംബിച്ചു, വധു മണ്ഡപം വിട്ട് ഇറങ്ങിപ്പോയി
Viral News: അടുത്തിടെയായി വിവാഹവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിയ്ക്കാറുണ്ട്. ഇതില്‍, വധൂ വരന്മാര്‍ക്ക് സംഭവിക്കുന്ന അമളികള്‍ ആവാം അല്ലെങ്കില്‍ അതിഥികള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍ ആവാം. ഇത്തരം സംഭവങ്ങള്‍ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്.
Also Read: December Born: ഡിസംബറിൽ ജനിച്ചവര്‍ക്കുണ്ട് പ്രത്യേകതകള്‍ ഏറെ, ഇവര്‍ എല്ലാ മേഖലകളിലും വിജയികള്‍
എന്നാല്‍, ഇവിടെ ഒരു വരന് സംഭവിച്ചത് ഇത്തിരി കഠിനമായിപ്പോയി. വിവാഹദിവസം വധൂ വരന്മാരുടെ കൂട്ടുകാര്‍ ചേര്‍ന്ന് കളി തമാശകള്‍ ഒപ്പിയ്ക്കുക എന്നത് സാധാരണമാണ്. ഇവിടെയും സംഭവിച്ചത് അതുതന്നെ, പക്ഷേ കളി അല്പം കാര്യമായിപ്പോയി എന്ന് മാത്രം....
വിവാഹദിവസം കൂട്ടുകാര്‍ ഒപ്പിച്ച പന്തയം ജയിക്കാന്‍ വേണ്ടി വരന്‍ വധുവിനെ മണ്ഡപത്തില്‍ അതിഥികളുടെ മുന്‍പില്‍ വച്ച് ചുംബിച്ചു. 300 ഓളം അതിഥികൾക്ക് മുന്നിൽ മണ്ഡപത്തില്‍വച്ച് വരൻ ചുംബിച്ചതിൽ രോഷാകുലയായ വധു വിവാഹം തന്നെ വേണ്ടെന്നു വച്ചു.
അതായത്, വരണമാല്യം അണിയിച്ചതിന് ശേഷം വധുവിനെ ചുംബിക്കണം ഇതായിരുന്നു കൂട്ടുകാര്‍ വച്ച പന്തയം. അതനുസരിച്ച്, ഇരുവരും പരസ്പരം വരണമാല്യം അണിയിച്ചതോടെ വരൻ വധുവിനെ ചുംബിച്ചു. വരന്‍റെ പ്രവൃത്തിയില്‍ രോക്ഷാകുലയായ വധു ഉടന്‍ തന്നെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
സംഭവം അവിടെയും തീര്‍ന്നില്ല, വരന്‍റെ പ്രവൃത്തിയില്‍ കോപാകുലയായ വധു ആ വിവാഹ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. സുഹൃത്തുക്കളുമായി നടത്തിയ പന്തയത്തിൽ വിജയിക്കാൻവേണ്ടിയാണ് വരൻ തന്നെ ചുംബിച്ചെന്നും വരന്‍റെ സ്വഭാവത്തെക്കുറിച്ച് തനിക്ക് സംശയമുണ്ടെന്നും 23 കാരിയായ വധു പറഞ്ഞു.
അതുകൂടാതെ, സംഭവത്തിനുശേഷം വരനെതിരെ പരാതി നൽകാൻ വധു പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. തന്‍റെ ആത്മാഭിമാനത്തെക്കുറിച്ച് അയാള്‍ ചിന്തിക്കുന്നില്ല, അതിഥികൾക്ക് മുന്നിൽ മോശമായി പെരുമാറി എന്നും വധു ആരോപിച്ചു. പൊലീസ് മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും വധു വഴങ്ങിയില്ല, തുടർന്ന് വിവാഹത്തിന്‍റെ ബാക്കിവന്ന ചടങ്ങുകള്‍ ഒഴിവാക്കി അതിഥികൾ വീട്ടിലേക്ക് മടങ്ങി.
വരന്‍റെ സുഹൃത്തുക്കളാണ് ഈ സംഭവത്തിന് കാരണം. മകളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും അവര്‍ വഴങ്ങുന്നില്ല, അവൾ അവനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു. കുറച്ച് ദിവസത്തേക്ക് കാത്തിരിക്കാനും തീരുമാനമെടുക്കാന്‍ കുറച്ച് സമയം നല്‍കാനും തീരുമാനിച്ചതായി വധുവിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...