വിവാഹ ദിവസം മറ്റൊന്നും ശ്രദ്ധിക്കാതെ 'പബ്ജി' കളിക്കുന്ന വരന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ഗെയിമായ പബ്ജി യുവജനങ്ങള്‍ക്കിടയില്‍ എത്ര മാത്രം സ്വാധീനം ചെലുത്തിയെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണിത്‌.


സമീപമിരിക്കുന്ന വധുവിനെയോ ചുറ്റും കൂടി നില്‍ക്കുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഗൗനിക്കാതെയാണ് വരന്‍ ഗെയിം കളിക്കുന്നത്. 



തനിക്ക് നേരെ നീട്ടിയ സമ്മാനപൊതി വരന്‍ തട്ടിമാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഓണ്‍ലൈന്‍ ലിപ്സിങ്ക് ആപ്പായ ടിക്ടോക്കിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. 


അതേസമയം, മനപൂര്‍വം ചിത്രീകരിച്ച വീഡിയോയാണോ ഇതെന്നും ആളുകള്‍ക്കിടയില്‍ സംശയം ഉയരുന്നുണ്ട്.


കുട്ടികള്‍ക്കിടയില്‍ ഗെയിമിനോട് ആസക്തി വര്‍ധിക്കുന്നുവെന്നും പഠനത്തെ വിപരീതമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഗുജറാത്തില്‍ പബ്ജി ഗെയിമിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.