ന്യൂഡല്‍ഹി: നിത്യോപതയോഗ സാധനങ്ങളടക്കം 33 ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 


26 ഉത്പന്നങ്ങളുടെ ജിഎസ്ടി 18-ല്‍ നിന്ന് 12-ഉം അഞ്ചും ശതമാനമാക്കി കുറച്ചു. കൂടാതെ, ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28-ല്‍ നിന്ന് 18 ആക്കിയും കുറച്ചു.  


അവശ്യസാധനങ്ങള്‍ക്കാണ് നികുതിയിളവ് അനുവദിച്ചിരിക്കുന്നതെന്നല്ലാതെ ഏതെല്ലാം ഉത്പന്നങ്ങളുടെ നികുതിയാണ് കുറച്ചതെന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 


എല്ലാ ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി നിരക്ക് 18 ഉം അതിന് താഴെയുമാക്കി കുറക്കണമെന്ന് കോണ്‍ഗ്രസ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായി പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി പറഞ്ഞു. 


നിര്‍മാണ മേഖലയ്ക്ക് ആശ്വാസമായി സിമന്‍റടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. അതേസമയം നിരക്ക് കുറയ്ക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.


ജി.എസ്.ടിക്ക് കീഴിലുള്ള 98 ശതമാനം ഉത്പന്നങ്ങളും സേവനങ്ങളും 18 ശതമാനം നികുതി നിരക്കിന് താഴേക്ക് കൊണ്ടുവരുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നടത്തിയിരുന്നു.


ആഢംബര വസ്തുക്കള്‍ക്ക് നികുതി കുറക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാടാണ് കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും സ്വീകരിച്ചിരുന്നത്.