Gujarat Assembly Election 2022 : ഗുജറാത്ത് പോളിങ് ബൂത്തിലേക്ക്; തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി
Gujarat Assembly Election 2022 Date രണ്ട് ഘട്ടങ്ങളിലായി ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായിട്ടാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്
ന്യൂ ഡൽഹി : ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷൻ. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. വെട്ടെണ്ണൽ ഹിമാചൽ പ്രദേശിനോടൊപ്പം ഡിസംബർ എട്ടിന് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ അറിയിച്ചു. നവംബർ 12നാണ് ഹിമാചലിലെ വോട്ടെടുപ്പ്.
4.9 കോടി പേർക്കാണ് വോട്ട് ചെയ്യാൻ യോഗ്യതയുള്ളത്. 51,000 പോളിങ് ബൂത്തുകളിലായിട്ടാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് സംഘടിപ്പിക്കുക. പ്രത്യേക സുരക്ഷയ്ക്ക് 160 കമ്പനി കേന്ദ്രസേനയെ ഗുജറാത്തിൽ വിന്യസിപ്പിക്കുമെന്ന് കേന്ദ്ര തീരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 182 അംഗങ്ങളുള്ള നിലവിലെ ഗുജറാത്ത് നിയമസഭയുടെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കും. വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനാൽ ഗുജറാത്തിൽ ഇന്ന് മുതൽ തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരും.
ALSO READ : കേരളവും ഹിമാചലും തിരഞ്ഞെടുപ്പിൽ ഒരുപോലെയാണ്; പരമ്പരാഗത എതിരാളികൾ മാത്രം മാറും
2017ലാണ് ഏറ്റവും അവസാനമായി ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. 2017 തിരഞ്ഞെടുപ്പിൽ 99 സീറ്റകൾ സ്വന്തമാക്കിയ ബിജെപി തുടർച്ചയായി അഞ്ചാം തവണ ഗുജറാത്തിൽ അധികാരത്തിലെത്തുകയും ചെയ്തു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് 77 സീറ്റുകളാണ് സ്വന്തമാക്കിയത്.
ഇത്തവണ കോൺഗ്രസിന് പുറമെ ആം ആദ്മി പാർട്ടിയും ഭരണകക്ഷിയായ ബിജെപിക്ക് ഗുജറാത്തിൽ വെല്ലുവിളി ഉയത്താൻ രംഗത്തെത്തിട്ടുണ്ട്. തുടർച്ചയായി ആറാം തവണയും ഗുജറാത്തിൽ ബിജെപി ഭരിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി. ആം ആദ്മി പാർട്ടിയുടെ വെല്ലുവിളി നിലനിൽക്കുമ്പോൾ കോൺഗ്രസ് അധികാരം പിടിച്ചെടുക്കുമെന്നാണ് വിശ്വസിക്കുന്നത്. പഞ്ചാബിലെ അട്ടിമറി ഗുജറാത്തിലുമുണ്ടാകുമെന്ന് അരിവിന്ദ് കേജ്രവാളും സംഘവും പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...