അഹമ്മദാബാദ്‌​: ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ ഘട്ട വോട്ടെടുപ്പില്‍ 68.7% പോളിംഗ് നടന്നതായി റിപ്പോര്‍ട്ട്. രണ്ടുമണിവരെ 49% പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

851 സ്ഥാനാര്‍ഥികളാണ് ഇന്ന് മത്സരരംഗത്തിറങ്ങിയത്. 14 ജില്ലകളിലെ 93 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും.


രാവിലെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ നിയുക്ത അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വോട്ടര്‍മാരോട് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. 


സംസ്ഥാനത്ത് ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ 68% ആയിരുന്നു പോളിംഗ്. 


2012 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 115 സീറ്റും കോണ്‍ഗ്രസിന് 61 സീറ്റും ലഭിച്ചിരുന്നു. 


ഗുജറാത്ത് നിയമസഭാ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ആരു നയിക്കും എന്ന് അറിയാന്‍ ഡിസംബര്‍ 18 ന് നടക്കുന്ന വോട്ടെണ്ണല്‍ വരെ കാത്തിരിക്കണം.