ഗുജറാത്ത് തെരഞ്ഞെടുപ്പ്: പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി.
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി.
സംസ്ഥാനത്തെ കർഷകർക്ക് ആശ്വാസവും പിന്തുണയും നൽകുന്നതാണ് പാര്‍ട്ടിയുടെ പ്രകടന പത്രിക.
കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുന്നതായുംകൂടാതെ കൃഷി ആവശ്യത്തിനായി 16 മണിക്കൂര്‍ വൈദ്യുതിയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്ത് നിയമസഭയില്‍ ആകെ 182 അംഗങ്ങളാണ് ഉള്ളത്. രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ 9, 14 തിയതികളിലാണ് തെരഞ്ഞെടുപ്പു നടക്കുക.
ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍ നടക്കുക.