അഹമ്മദാബാദ്: ഗുജറാത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് നേട്ടം. 16 ജില്ലകളി​ളിലായി മുനിസിപ്പാലിറ്റി ജില്ലാ പഞ്ചായത്തുകളിലെ​ 126 സീറ്റുകളിലേക്ക്​ നടന്ന തെര​ഞ്ഞെടുപ്പിൽ 109 സീറ്റുകൾ ബി.ജെ.പി നേടി. 17 സീറ്റുകളിൽ മാത്രമാണ്​ കോൺഗ്രസിന് ​വിജയിക്കാനായത്​.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്‌കോട്ടിലെ ഗോണ്ടാല്‍ താലൂക്ക് പഞ്ചായത്ത് ബിജെപി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. 22 സീറ്റില്‍ 18 എണ്ണവും ബിജെപിക്കാണ്. കോണ്‍ഗ്രസിന് നാല്. മഹാരാഷ്ട്രയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബിജെപി വന്‍നേട്ടമാണ് കരസ്ഥമാക്കിയത്. വികസനത്തിനുള്ള വോട്ടാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.



ഗുജറാത്തിലെ വിവിധ മുന്‍സിപാലിറ്റികള്‍, ജില്ലാ-താലൂക്ക് പഞ്ചായത്തുകള്‍ എന്നിവയില്‍ ഞായറാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇവയില്‍ ഇടക്കാല തെ​രഞ്ഞെടുപ്പുകളും ഉപതരഞ്ഞെടുപ്പുകളും ഉള്‍പ്പെടും. 



കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ 3705 സീറ്റുകളിലക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 851 ഉം ബി.ജെ.പി നേടിയിരുന്നു. ജയത്തില്‍ ജനങ്ങളോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ പുരോഗതി ആഗ്രഹിക്കുന്നു. അവര്‍ക്ക് അഴുമതിയും ദുര്‍ഭരണവും ഉള്‍കൊളളാന്‍ കഴിയില്ല. അതാണ്‌ ഇതുവരെ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലത്തിലെ  വിജയങ്ങൾ സൂചിപ്പിക്കുന്നതെന്ന് മോദി ട്വീറ്റ് ചെയ്തു.