COVID ആശുപത്രിയില്‍ തീപിടിത്തം; അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ് രുപാണി
ഗുജറാത്തില്‍ കോവിഡ് (COVID-19) ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 8 പേര് മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ് രുപാണി (Vijay Rupani).
അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് (COVID-19) ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 8 പേര് മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ് രുപാണി (Vijay Rupani).
സംഭവത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത് . മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
കോവിഡ് (COVID-19) ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 3 സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേരാണ് വെന്തുമരിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ദാരുണമായ സംഭവം നടന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ നവരംഗ്പുരയിലെ ശ്രേയ് എന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഐസിയുവില്‍ കിടന്ന കോവിഡ് രോഗികളാണ് അഗ്നിക്കിരയായത്.
Also read: COVID ആശുപത്രിയില്‍ വന്‍ തീപിടിത്തം; 8 പേര് വെന്തുമരിച്ചു...
അതേസമയം, ആശുപത്രിയിലുണ്ടായിരുന്ന മാറ്റി രോഗികളെ രക്ഷപ്പെടുത്തി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലേയ്ക്ക് മാറ്റി. 50 കിടക്കള്‍ ഉള്ള ആശുപത്രിയില്‍ 45 രോഗികള്‍ ഉണ്ടായിരുന്നു. രോഗികളുടെ കുടുംബാംഗങ്ങളും അഗ്നിശമനസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ഷോട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആശുപത്രിയുടെ നാലാം നിലയില്നിനാണ് തീ പടര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്
സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) മരിച്ചവരുടെ കുടുംബങ്ങള്‍ രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൂടാതെ, സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് രുപാണി (Vijay Rupani) യുമായും അഹമ്മദാബാദ് മേയര്‍ ബിജാല്‍ പട്ടേലുമായും സംസാരിച്ച പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.