ന്യൂഡൽഹി: ലോക്സഭാ ഇലക്ഷൻ അടുക്കുമ്പോൾ ​ഗുജറാത്ത് കോൺ​ഗ്രസിലും ഭിന്നത രൂക്ഷമാവുകയാണ്. ​ഗുജറാത്തിലെ മുതിർന്ന കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ അർജുൻ മോധവാഡിയ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ച് പാർട്ടിവിട്ടിരിക്കുകയാണ്. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷാഠാ ചടങ്ങ് കോൺ​​ഗ്രസ് ബഹിഷ്കരിച്ചതിലൂടെ അത് രാമനെ അധിക്ഷേപിച്ചതിന് തുല്ല്യമാണെന്നും, ഇന്ത്യയിലെ ഒരു വിഭാ​ഗം ആളുകളുടെ മനോവികാരത്തെ വ്രണപ്പെടുത്തുകയാണ് ഇതിലൂടെ സംഭവിച്ചതെന്നും അർജുൻ ആരോപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീരാമൻ ഹിന്ദുക്കൾ പൂജിക്കുന്ന വെറുമൊരു ദൈവമല്ലെന്നും മറിച്ച് ഹിന്ദുക്കളുടെ അടിയുറച്ച വിശ്വാസങ്ങളുടെ പ്രതീകമാണ് ശ്രീരാമനെന്നും അർജുന് പറഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ടു നിന്നതിലൂടെ വിശ്വാസികളുടെ മനോവികാരത്തെ സംരക്ഷിക്കുന്നതിൽ കോൺ​ഗ്രസ്സ് പരാജയപ്പെടുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  


ALSO READ: ആം ആദ്മി പർട്ടിയ്ക്ക് ഓഫീസ് നഷ്ടമാവും!! സുപ്രീംകോടതി ഉത്തരവിന് കാരണമിതാണ്


പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗേയ്ക്ക് സമർപ്പിച്ച രാജിക്കത്തിൽ  അർജുൻ മോധവാഡിയ ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ ജില്ലയായ പോർബന്തറിലെ ജനങ്ങളോടും നീതി പുലർത്താൻ സാധിക്കുന്നില്ലെന്നും അതിനാൽ 40 വർഷമായുള്ള തന്റെ കോൺ​ഗ്രസ് ജീവിതം ഇവിടെ അവസാനിപ്പിക്കുകയാണെന്നും അർജുൻ കത്തിൽ കൂട്ടിച്ചേർത്തു. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.