അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കേ ബിജെപി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി.  ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രമുഖര്‍ മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി, പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി വിജയ്‌ രൂപാണി രാജ്കോട്ട് വെസ്റ്റിൽ നിന്ന് മത്സരിക്കും. ഉപമുഖ്യമന്ത്രി നിതിൻ ഭായ് പട്ടേൽ മെഹ്സാനയില്‍നിന്നും മത്സരിക്കുമ്പോള്‍ ഗുജറാത്ത് ബിജെപി അദ്ധ്യക്ഷന്‍ ജിതുഭായ് വഘാനി ഭാവ്നഗർ വെസ്റ്റില്‍നിന്നും മത്സരിക്കും. 


ബിജെപിയില്‍ ചേര്‍ന്ന 14 കോണ്‍ഗ്രസ്‌ വിമത എംഎല്‍എമാരില്‍ 6 പേര്‍ക്ക് ബിജെപി ടിക്കറ്റ്‌ നല്‍കി. എന്നാല്‍ പാട്ടിദാർ അനാമത് ആണ്ടോളൻ സമിതിയിലെ അംഗങ്ങളായ രേഷ്മ പട്ടേലിനും വരുണ്‍ പട്ടേലിനും പാര്‍ട്ടി ടിക്കറ്റ്‌ നല്‍കിയില്ല.
  
പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, വിദേശകാര്യ മന്ത്രി, പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയംഗങ്ങള്‍ മുതലായവര്‍ അടങ്ങിയ കമ്മിറ്റിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. 


നരേന്ദ്രമോദി ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിന്ന് മാറിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് എന്ന പ്രത്യേകതയും കൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഉണ്ട്. അതിനാല്‍, ആകെയുള്ള 182 സീറ്റുകളില്‍ 150 സീറ്റും ജയിക്കണമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേതാക്കള്‍ക്കും അണികള്‍ക്കും നല്‍കിയിരുന്നു നിര്‍ദേശം.