അഹമ്മദാബാദ്​: നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുന്ന ഗുജറാത്തില്‍ ആദ്യഘട്ടത്തില്‍ 68 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു​​. തെരഞ്ഞെടുപ്പ്​ കമീഷനാണ്​ പോളിങ്​ സംബന്ധിച്ച കണക്കുകള്‍ പുറത്ത്​ വിട്ടത്​. തെരഞ്ഞെടുപ്പ്​ സമാധാനപരമായിരുന്നുവെന്നും കമീഷന്‍ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കച്ച്‌​, സൗരാഷ്​ട്ര, ദക്ഷിണ ഗുജറാത്ത്​ എന്നിവിടങ്ങ​ളിലെ 89 നിയമസഭ മണ്ഡലങ്ങളിലാണ്​ ശനിയാഴ്​ച വോ​ട്ടെടുപ്പ്​ നടന്നത്​.


അതേ സമയം, തെരഞ്ഞെടുപ്പിനിടെ ഇലക്​ട്രോണിക്​ വോട്ടിങ്​ യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയെന്ന്​ കോണ്‍ഗ്രസ്​ ആരോപിച്ചു. വോട്ടിങ്​ യന്ത്രങ്ങള്‍ ബ്ലൂടുത്തുമായി ബന്ധിപ്പിച്ചുവെന്നാണ്​ പ്രതിപക്ഷത്തി​​​​​​ന്‍റെ ആരോപണം.


കോണ്‍ഗ്രസി​​​​​​ന്‍റെ ആരോപണങ്ങള്‍ക്ക്​ പിന്നാലെ തകരാറിലായ എട്ട്​ ബൂത്തുകളിലെ വോട്ടിങ്​ യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചതായി തെരഞ്ഞെടുപ്പ്​ കമീഷന്‍ അറിയിച്ചു. വോട്ടിങ്​ യന്ത്രത്തെ സംബന്ധിച്ച കോണ്‍ഗ്രസ്​ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്​ ധനമന്ത്രി അരുണ്‍ ജെയ്​റ്റ്​ലി പ്രതികരിച്ചു.