ഗുജറാത്ത് തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഇന്ന് നാല് റാലികൾ അഭിസംബോധന ചെയ്യും
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാമന്ത്രി മോദി ഇന്ന് നാല് റാലികളില്‍ പങ്കെടുക്കും. ധരംപുർ, ഭാവ്നഗർ, ജാംനഗർ, ജുനാഗഡ് എന്നീ സ്ഥലങ്ങളിലാണ് ഇന്ന് പ്രധാനമന്ത്രിയുടെ റാലി നടക്കുക.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി 50 റാലികളിലാണ് മോദി പങ്കെടുക്കുന്നത്.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കണക്കറ്റു വിമര്‍ശിച്ചിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷമായതിനാൽ എല്ലാ കാര്യങ്ങളെയും എതിർക്കണമെന്നാണ് കോൺഗ്രസിന്‍റെ ചിന്താഗതി എന്ന് അദ്ദേഹം പറഞ്ഞു.
അതുകൂടാതെ, ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരായ കോണ്‍ഗ്രസിന്‍റെ വിമര്‍ശനത്തിന് തക്ക മറുപടിയും അദേഹം നല്‍കി.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ കാളവണ്ടിയില്‍ സഞ്ചരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയും അഹമ്മദാബാദിനേയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ടെയ്രിന്‍ പദ്ധതിക്ക് വേണ്ടി ചിലവാക്കുന്ന 1.1 ലക്ഷം കോടി രൂപ വലിയ തുകയല്ലെന്ന് പറഞ്ഞ മോദി, ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വേണ്ടി കോണ്‍ഗ്രസും പരിശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അത് നടപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ കാളവണ്ടിയില്‍ പോകട്ടെ, അത് ദേശത്തെ ബാധിക്കുന്ന പ്രശ്‌നമല്ല. പദ്ധതി നടപ്പിലാവുന്നതോടെ വന്‍തോതിലുള്ള തൊഴില്‍ അവസരങ്ങളാവും ഉണ്ടാവുക. മോദി ചൂണ്ടിക്കാട്ടി.
ഗുജറാത്ത് നിയമസഭയില്‍ ആകെ 182 അംഗങ്ങളാണ് ഉള്ളത്. രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ 9, 14 തിയതികളിലാണ് തെരഞ്ഞെടുപ്പു നടക്കുക.
ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍ നടക്കുക.