ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുലിന്റെ അപ്പീൽ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ഹർജി പരിഗണിക്കുക ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ്. രാഹുലിന്‍റെ  അപ്പീൽ നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും ഇവർ കാരണം വ്യക്തമാക്കാതെ പിന്മാറുകയായിരുന്നു. തുടർന്നാണ് പുതിയ ബെഞ്ചിന് മുന്നിലേക്ക് അപ്പീൽ എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇറാൻ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മൂന്ന് മലയാളികൾ കൂടി


അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.  രാഹുലിന് ഈ കേസിൽ സ്റ്റേ ലഭിച്ചാൽ ലോക്സഭാ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും.  രാഹുലിനായി അപ്പീൽ നൽകിയത് മുതിർന്ന അഭിഭാഷകൻ പങ്കജ് ചംപനേരിയാണ്. എംപി സ്ഥാനത്ത് നിന്നും അയോഗ്യനായതോടെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു.


Also Read: ഈ 5 രാശിക്കാർക്ക് എപ്പോഴും ലഭിക്കും ശനിയുടെ കൃപ, നേടും ബമ്പർ യോഗങ്ങൾ 


 


2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്ന രാഹുലിന്റെ പരാമർശമാണ് കേസിനാധാരം. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം എങ്ങനെയാണ് മോദി വന്നത്? എന്നായിരുന്നു രാഹുൽ ഗാന്ധിആൻ ചോദിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലായിരുന്നു രാഹുലിന്റെ ഈ പരാമർശം.  രാഹുലിനെതിരെ പാര്ടി കൊടുത്തതിന് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ്.  ഈ കേസിലാണ് മാര്‍ച്ച് 23-ാം തീയതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്.എച്ച്.വെര്‍മ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷാവിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്സഭ അംഗത്വം  റദ്ദാക്കുകയും ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.