ഗുജറാത്ത്: കനത്ത മഴ, വഡോദര വിമാനത്താവളം അടച്ചു
കഴിഞ്ഞ 24 മണിക്കൂര്‍ നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ ഗുജറാത്തിലെ വഡോദര വെള്ളത്തിനടിയിലായി. 400 മില്ലീമീറ്റർ മഴയാണ് ബുധനാഴ്ച വഡോദരയിൽ ലഭിച്ചത്.
വഡോദര, ഗുജറാത്ത്: കഴിഞ്ഞ 24 മണിക്കൂര്‍ നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ ഗുജറാത്തിലെ വഡോദര വെള്ളത്തിനടിയിലായി. 400 മില്ലീമീറ്റർ മഴയാണ് ബുധനാഴ്ച വഡോദരയിൽ ലഭിച്ചത്.
അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയില്‍ വഡോദരയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വഡോദര വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള രണ്ട് ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കി.
കൂടാതെ, റെയില്‍വേ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. 5 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ബുധനാഴ്ച അതി ശക്തമായ മഴയാണ് വഡോദരയില്‍ ഉണ്ടായത്. 12 മണിക്കൂറിനിടെ 400 മില്ലീമീറ്റര്‍ മഴ പെയ്തു. വഡോദരയിലെ താഴ്ന്ന പ്രദേശങ്ങളിളെല്ലാം വെള്ളത്തിനടിയിലായി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ബുധനാഴ്ച വൈകുന്നേരവും വ്യാഴാഴ്ചയും അവലോകന യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഏതു വിധേനയും പ്രതികൂല സാഹചര്യത്തെ നേരിടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
വരുന്ന രണ്ട് ദിവസങ്ങളില്‍ കൂടി ഗുജറാത്തിന്റെ ചില ഭാഗങ്ങളില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വഡോദരയിലെ സ്കൂളുകൾക്ക് സർക്കാർ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.