Gujarat Hooch Tragedy: വ്യാജമദ്യ ദുരന്തം, മരിച്ചവരുടെ എണ്ണം 25 ആയി, 40 പേർ അതീവ ഗുരുതരാവസ്ഥയിൽ
ഗുജറാത്തില്‍ വ്യാജ നാടന്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. കൂടാതെ, 40 ലധികം പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.
Gujarat Hooch Tragedy: ഗുജറാത്തില്‍ വ്യാജ നാടന്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. കൂടാതെ, 40 ലധികം പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വിഷ മദ്യം കഴിച്ച് അഹമ്മദാബാദ് ജില്ലയിലെ ധന്ധുക താലൂക്കിൽ നിന്നുള്ള 5 പേർ തിങ്കളാഴ്ച ചികിത്സയ്ക്കിടെ മരിച്ചിരുന്നു. ഭാവ്‌നഗർ, ബോട്ടാഡ്, ബർവാല, ധന്ദുക എന്നിവിടങ്ങളിലെ വിവിധ സർക്കാർ ആശുപത്രികളിൽ നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്. തിങ്കളാഴ്ച പുലർച്ചെ മുതല്‍ ബർവാല താലൂക്കിലെ റോജിദ് ഗ്രാമത്തിലും മറ്റ് ചുറ്റുമുള്ള ഗ്രാമങ്ങളിലും താമസിക്കുന്ന ചിലരുടെ ആരോഗ്യനില വഷളാകാൻ തുടങ്ങിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തില്‍ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വ്യാജ മദ്യം നിർമ്മിച്ച് വിൽപന നടത്തിയെന്ന് ആരോപിച്ച് ബോട്ടാഡ് ജില്ലയിൽ നിന്നുള്ള മൂന്ന് പേരെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തതായി ഗുജറാത്ത് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആശിഷ് ഭാട്ടിയ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും വ്യാജമദ്യ വില്‍പ്പനക്കാരെ പിടികൂടാനും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്‍റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ SIT) രൂപീകരിക്കുമെന്ന് ഭാവ്‌നഗർ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ അശോക് കുമാർ യാദവ് പറഞ്ഞു. ഗുജറാത്ത് ATS,അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സജീവമാണ്.
അതേസമയം, ദുരന്തത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും AAP മേധാവിയുമായ അരവിന്ദ് കെജ്‌രിവാൾ അതീവ ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതരെ കാണാനായി അദ്ദേഹം ഇതിനോടകം ഗുജറാത്തിലെത്തിയിരിയ്ക്കുകയാണ്. എന്നാല്‍ വരാനിരിയ്ക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പാണ് AAP മേധാവി ലക്ഷ്യമിടുന്നത് എന്നാണ് ഗുജറാത്ത് ബിജെപി ആരോപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...