Gujarat | ഗുജറാത്തിൽ രാത്രി കർഫ്യൂ സമയം പരിഷ്കരിച്ചു; സ്കൂളുകളും കോളേജുകളും ജനുവരി 31 വരെ അടച്ചിടും- പുതുക്കിയ നിയന്ത്രണങ്ങളും നിർദേശങ്ങളും ഇങ്ങനെ
അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഗാന്ധിനഗർ, ജുനഗഡ്, ജാംനഗർ, ഭാവ്‌നഗർ, ആനന്ദ്, നദിയാദ് എന്നിവിടങ്ങളിൽ രാത്രി 10 മുതൽ രാവിലെ ആറ് വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് സർക്കാർ പുതിയ ഉത്തരവിൽ അറിയിച്ചു.
ഗാന്ധിനഗർ: ഗുജറാത്തിലെ രാത്രി കർഫ്യൂ സമയം പരിഷ്കരിച്ചു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം വെള്ളിയാഴ്ച രാത്രി രാത്രി കർഫ്യൂ സമയം പരിഷ്കരിക്കുകയും കോവിഡ് വ്യാപനം തടയാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഗാന്ധിനഗർ, ജുനഗഡ്, ജാംനഗർ, ഭാവ്‌നഗർ, ആനന്ദ്, നദിയാദ് എന്നിവിടങ്ങളിൽ രാത്രി 10 മുതൽ രാവിലെ ആറ് വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് സർക്കാർ പുതിയ ഉത്തരവിൽ അറിയിച്ചു.
രാഷ്ട്രീയ-സാമൂഹിക പരിപാടികൾക്കും വിവാഹങ്ങൾക്കും തുറന്ന സ്ഥലങ്ങളിൽ പരമാവധി 400 പേർക്ക് പങ്കെടുക്കാം. അടഞ്ഞ വേദികളിൽ അമ്പത് ശതമാനം സ്ഥലസൗകര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിൽ പറഞ്ഞു. സംസ്‌കാര ചടങ്ങുകൾക്ക് 100 പേർക്ക് പങ്കെടുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.
ALSO READ: Covid19: നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണ്ണാടക; ഇന്ന് വാരാന്ത്യ കർഫ്യു
കടകൾ, സ്പാകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവ രാത്രി 10 മണി വരെ പ്രവർത്തിക്കാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ നിർദേശങ്ങൾ പ്രകാരം, സർക്കാർ, സ്വകാര്യ എസി ഇതര ബസുകളിൽ 75 ശതമാനം യാത്രക്കാരെ ഉൾക്കൊള്ളിക്കാം. സിനിമാ ഹാളുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ലൈബ്രറികൾ മുതലായവയിൽ 50 ശതമാനം പ്രവേശനം അനുവദിച്ചു. സ്കൂളുകളും കോളേജുകളും ജനുവരി 31 വരെ അടച്ചിടും.
നേരത്തെ, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് സർക്കാർ എട്ട് പ്രധാന നഗരങ്ങളിൽ രാത്രി കർഫ്യൂ ഡിസംബർ 31 വരെ നീട്ടിയിരുന്നു. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ഗാന്ധിനഗർ, ഭാവ്‌നഗർ, ജാംനഗർ, ജുനാഗഡ് എന്നിവിടങ്ങളിൽ എല്ലാ ദിവസവും പുലർച്ചെ ഒന്ന് മുതൽ പുലർച്ചെ അഞ്ച് വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി.
കോവിഡ് സാഹചര്യം നേരിടാനുള്ള ഭരണകൂടത്തിന്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. ഹോം ഐസൊലേഷനിലും ആശുപത്രികളിലും തുടരുന്ന രോഗബാധിതരായ ആളുകളെ തുടർച്ചയായി നിരീക്ഷിക്കണമെന്ന് മുഖ്യമന്ത്രി നഗര-ജില്ലാ ഭരണാധികാരികൾക്ക് നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...