ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് വാരാന്ത്യ കർഫ്യൂ (Week End Curfew) ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുഗതാഗതമടക്കം ഉണ്ടാകില്ല. അടിയന്തരസർവ്വീസുകൾ ഒഴികെ മറ്റൊന്നും അനുവദിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
മെട്രോ സര്‍വ്വീസുകള്‍ ചുരുക്കിയിട്ടുണ്ട്. ഹോട്ടലുകളിൽ നിന്ന് പാർസൽ മാത്രം. ആശുപത്രികളിലടക്കം ജോലിക്ക് പോകുന്നവർക്ക് തിരിച്ചറിയിൽ രേഖ കാണിച്ച് മാത്രം യാത്ര ചെയ്യാം. പരിശോധനയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Also Read: അമൃത്സറിൽ 13 കോവിഡ് രോഗികൾ ചാടി പോയി, പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുക്കാൻ നിർദേശം
സ്കൂളുകളും കോളേജുകളും നേരെത്തെ അടച്ചിരുന്നു. സർക്കാർ കർശന നടപടി ഏർപ്പെടുത്താൻ കാരണം ടിപിആർ എട്ട് ശതമാനത്തിന് മുകളിലേക്ക് പോയതാണ്. 24 മണിക്കൂറിനിടെ 8449 പേർക്ക് കൂടിയാണ് കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് (Covid 19), ഒമിക്രോണ്‍ (Omicron) വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നൊരുക്കം നടത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മാത്രമല്ല ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. അതുപോലെ സംസ്ഥാനങ്ങളിലെ ഓക്സിജൻ ലഭ്യതയും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണ്. പിഎസ്‍എ പ്ലാന്റുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടർ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയും കേന്ദ്രം പരിശോധിക്കും.
രാജ്യത്ത് ഏഴ് മാസത്തിന് ശേഷം കോവിഡ് കേസുകള്‍ വീണ്ടും ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഇതിനിടെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം ഗൗരവതരമല്ലെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
ഒമിക്രോണ്‍ വ്യാപനം ഗൗരവമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയതോടെ യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെുടുപ്പില്‍ എന്ത് നിലപാടായിരിക്കും കമ്മീഷന്‍ എടുക്കുന്നതെന്ന കാര്യത്തിൽ ആകാംഷയുണ്ട്. കൂടാതെ ഒമിക്രോണ്‍ സ്ഥിരീകരിച്ച ആളുകള്‍ മരിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഇതിനെ നിസാരമായി കാണരുതെന്നും ലോകാരോഗ്യസംഘടന (WHO) മേധാവിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...