Ahmedabad: ഗുജറാത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍മുന്നേറ്റം.  


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യ എതിരാളിയായ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് BJPയുടെ കുതിപ്പ്.  വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ആറു മുനിസിപ്പല്‍ കോര്‍പ്പറ്റേഷനുകളിലും BJP അധികാരം ഉറപ്പിച്ചു. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ജാംമ്‌ന നഗര്‍, ഭാവ് നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി തന്നെയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ ആറ് കോര്‍പറേഷനുകളും ഭരിക്കുന്നത്.


ആകെയുള്ള 576 സീറ്റുകളില്‍  294 എണ്ണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് (Congress)  വെറും  37 സീറ്റുകളാണ് നേടിയത്.   


അതേസമയം, ഗുജറാത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും  (Aam Aadmi Party) ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. രാജ്‌കോട്ടിലെ കോണ്‍ഗ്രസിന്‍റെ വിജയത്തിന്   AAP തടസമായി എന്നാണ്  വിലയിരുത്തല്‍.  


തിരഞ്ഞെടുപ്പില്‍ നല്‍കിയ വിജയത്തിന് മുഖ്യമന്തി വിജയ്‌ രുപാണി ജനങ്ങള്‍ക്ക്‌ നന്ദി പറഞ്ഞു. 'തദ്ദേശതെരഞ്ഞെടുപ്പില്‍  മഹത്തായ വിജയം നൽകിയതിലൂടെ ഗുജറാത്ത് ഭാരതീയ ജനതാ പാർട്ടിയുടെ ശക്തികേന്ദ്രമാണെന്ന് വീണ്ടും തെളിയിച്ചിരിയ്ക്കുകയാണ്.  6 മുനിസിപ്പൽ കോർപ്പറേഷനുകളുടെ തിരഞ്ഞെടുപ്പിൽ BJPയുടെ വിജയം ഗുജറാത്തിലെ ജനങ്ങളുടെ വിജയമാണ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ രുപാണിപറഞ്ഞു.


Also read: Election Commission: പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം, പിന്തുണയറിയിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍


2015ല്‍ ബിജെപിക്ക് 391 ഉം കോണ്‍ഗ്രസിന് 174 ഉം സീറ്റുകളിലാണ് വിജയിക്കാനായത്. അതേസമയം, വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തദ്ദേശ തിരഞ്ഞെടുപ്പ്​ ഫലം നിര്‍ണായകമാകുമെന്നാണ്​ വിലയിരുത്തല്‍. BJP യുടെ സിരാകേന്ദ്രമായ ഗുജറാത്തില്‍ , ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കേജ്​രിവാളിന്‍റെ ആം ആദ്​മി പാര്‍ട്ടി ആദ്യമായി മത്സരിക്കാനിറങ്ങിയ തിരഞ്ഞെടുപ്പ്​ എന്ന പ്രത്യേകതയും കൂടി ഈ തദ്ദേശ തിരഞ്ഞെടുപ്പിന് ഉണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.