തിരുവനന്തപുരം: രമേശ് ചെന്നിത്തല(Ramesh Chennithala) നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. രാഹുൽ ഗാന്ധിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ശംഖുമുഖം കടപ്പുറത്താണ് സമ്മേളനം നടക്കുന്നത്.23 ദിവസങ്ങള്‍ കൊണ്ട് 140 നിയമസഭാ മണ്ഡലങ്ങളില്‍ എത്തി, രാഷ്ട്രീയ വിശദീകരണം നടത്തിയാണ് യാത്ര സമാപിക്കുന്നത്.
നഗരത്തില്‍ പതിനായിരങ്ങളെ അണിനിരത്തി നടത്തുന്ന റാലിയോടെയാണ് സമാപനം. ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനം രാഹുല്‍ ഗാന്ധി(Rahul Gandhi) ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിലെ ഘടക കക്ഷികളെ എല്ലാവരെയും വിശ്വാസത്തിൽ എടുത്താണ് യാത്ര അവസാനിക്കുന്നത്. ആഴക്കടൽ മത്സ്യ ബന്ധനത്തിലുണ്ടാക്കിയ കരാർ വിവാദം, മാണി സി.കാപ്പനെ യു.ഡി.എഫിലേക്ക് എത്തിച്ചത്. വിവിധ ചലച്ചിത്ര താരങ്ങളുടെ യു.ഡി.എഫ് പ്രവേശനം. തുടങ്ങി നിരവധി അനുകൂലമായ ഘടകങ്ങൾ യാത്രയുടെ മാറ്റ് കൂട്ടി.
ALSO READ: Mannar Kidnapping: യുവതിക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സൂചന,ഒരാൾ കസ്റ്റഡിയിൽ
പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരവും ജാഥയിലുടനീളം കത്തിച്ചു നിര്‍ത്തിയാണ് ഇന്ന് ശംഖുമുഖം തീരത്ത് എത്തുന്നത്. രാഹുല്‍ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.ഐ.സി.സി ജനല്‍ സെക്രട്ടറിമാരും യു.ഡി.എഫ്(UDF) നേതാക്കളും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും. സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവുമായി യു.ഡി.എഫ് കൂടുതല്‍ കളം നിറയും.
ALSO READ: കോൺഗ്രസിൽ കൂട്ടരാജി; 13 നേതാക്കൾ ബിജെപിയിലേക്ക്