ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നാളെ നടക്കും. നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് എന്നീ പ്രദേശങ്ങളിലെ 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 788 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതില്‍ 70 പേര്‍ വനിതകളാണ്. 2,39,76,760 പേരാണ് ആദ്യഘട്ടത്തില്‍ വോട്ടവകാശം വിനിയോഗിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

തെരഞ്ഞടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിൽ വൻവിജയം നേടി ഭരണതുടർച്ച ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രവർത്തനം. പുറത്തുവന്ന വിവിധ സർവേകളും ബിജെപി അധികാരത്തിൽ തുടരുമെന്ന് പ്രവചിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ,കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപി തുടങ്ങിയവര്‍ ഇന്നലെ വിവിധ കേന്ദ്രങ്ങളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തു. 


ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായ നിരവധി മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന പട്ടികയിലുള്ളത്. ബിജെപിയെ അട്ടിമറിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡൽഹിയിലെയും പഞ്ചാബിലെയും വിജയങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ ഗുജറാത്തിൽ നിർണ്ണായക സ്വാധീനം ആവാൻ സാധിക്കുമെന്ന് വിശ്വാസം ആംആദ്‌മിക്കും ഉണ്ട്. ഡിസംബർ 5ന് ആണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.