Gyanvapi Masjid Case Update: സര്‍വേയില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ സുരക്ഷ ഉറപ്പാക്കണം, നിസ്കാരം തുടരാം; സുപ്രീം കോടതിയുടെ നിര്‍ണ്ണായക നിലപാട്
ഗ്യാന്‍വാപി മസ്ജിദ് വിവാദത്തില്‍ ചൊവ്വാഴ്ച നടന്ന വാദത്തില്‍ നിര്‍ണ്ണായക നിലപാടുകള്‍ കൈക്കൊണ്ട് സുപ്രീം കോടതി.
Gyanvapi Masjid Case Update: ഗ്യാന്‍വാപി മസ്ജിദ് വിവാദത്തില്‍ ചൊവ്വാഴ്ച നടന്ന വാദത്തില്‍ നിര്‍ണ്ണായക നിലപാടുകള്‍ കൈക്കൊണ്ട് സുപ്രീം കോടതി.
ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെങ്കില്‍, മുസ്ലീങ്ങളുടെ പ്രാർത്ഥനയെ തടസപ്പെടുത്താതെ ശിവലിംഗം സംരക്ഷിക്കപ്പെടുന്നുവെന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. അടുത്ത വാദം കേള്‍ക്കുന്നതുവരെ സ്ഥലത്തിന്‍റെ സുരക്ഷ ജില്ല മജിസ്ട്രേറ്റിന്‍റെ ഉത്തരവാദിത്വം ആയിരിയ്ക്കും, കീഴ്‌ക്കോടതിയിൽ വിചാരണ നടക്കുന്നതിനാൽ ജില്ലാ കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
അതേസമയം, ഗ്യാന്‍വാപി മസ്ജിദ് സര്‍വേ നടത്തുന്ന കമ്മിറ്റിയിലും കോടതി മാറ്റങ്ങള്‍ വരുത്തി. കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന കോടതി കമ്മീഷണർ അജയ് മിശ്രയെ തത്സ്ഥാനത്തുനിന്നും അടിയന്തിരമായി നീക്കി. അജയ് മിശ്രയുടെ നിഷ്പക്ഷത സംബന്ധിച്ച് മുസ്ലീം വിഭാഗം സംശയം പ്രകടിപ്പിച്ചിരുന്നു.
Also Read: Gyanvapi Masjid Case: ഗ്യാന്‍വാപി സർവേ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ സമയം ചോദിച്ച് സര്‍വേ കമ്മിറ്റി
കൂടാതെ, കമ്മിറ്റി സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ ശേഷിക്കുന്ന രണ്ട് കമ്മീഷണർമാരായ വിശാൽ സിംഗ്, അജയ് പ്രതാപ് സിംഗ് എന്നിവർക്ക് കോടതി രണ്ട് ദിവസത്തെ അധിക സമയം നൽകി.
കേസില്‍ അടുത്ത വാദം ഇനി മെയ് 19ന് സുപ്രീം കോടതിയിൽ നടക്കും
വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്‍റെ മൂന്ന് ദിവസം നീണ്ടുനിന്ന കോടതി നിരീക്ഷണത്തിലുള്ള സര്‍വേ തിങ്കളാഴ്ചയാണ് സമാപിച്ചത്. മൂന്ന് ദിവസത്തെ സര്‍വേയ്ക്ക് ശേഷം മെയ് 17ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍, സര്‍വേ നടപടികള്‍ നീണ്ടുപോയതിനാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാൻ സമയമെടുക്കുന്നതായി ഹിന്ദു പക്ഷത്തിന്‍റെ അഭിഭാഷകൻ വിഷ്ണു ജെയിൻ വ്യക്തമാക്കി.
ഗ്യാൻവാപി മസ്ജിദില്‍ നടന്ന സര്‍വേയുടെ മൂന്നാം ദിവസമായ തിങ്കളാഴ്ച ഒരു ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു പക്ഷം അവകാശപ്പെട്ടിരുന്നു. ഏകദേശം 12 അടി ഉയരവും 8 അടി ചുറ്റളവുമുള്ളതാണ് കണ്ടെത്തിയ ശിവലിംഗം. എന്നാല്‍, സര്‍വെയില്‍ കണ്ടെത്തിയത് ശിവലിംഗമല്ല, മറിച്ച് ഫൗണ്ടന്‍ ആണ് എന്നാണ് മുസ്ലീം പക്ഷം അവകാശപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...