New Delhi: രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍വേ കമ്മിറ്റി.
വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്‍റെ മൂന്ന് ദിവസം നീണ്ടുനിന്ന കോടതി നിരീക്ഷണത്തിലുള്ള സര്‍വേ തിങ്കളാഴ്ചയാണ് സമാപിച്ചത്. മൂന്ന് ദിവസത്തെ സര്‍വേയ്ക്ക് ശേഷം മെയ് 17ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍, സര്‍വേ നടപടികള്‍ നീണ്ടുപോയതിനാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാൻ സമയമെടുക്കുന്നതായി ഹിന്ദു പക്ഷത്തിന്‍റെ അഭിഭാഷകൻ വിഷ്ണു ജെയിൻ പറഞ്ഞു.
മെയ് 14 മുതൽ 16 വരെ 3 ദിവസമാണ് സർവേ നീണ്ടത്. 50% റിപ്പോർട്ട് മാത്രമേ തയ്യാറായിട്ടുള്ളൂ, റിപ്പോര്‍ട്ട് ഇതുവരെ പൂർത്തിയായിട്ടില്ല, അതിനാലാണ് റിപ്പോര്‍ട്ട് കോടതിയിൽ ഹാജരാക്കാൻ കഴിയാത്തത്. കോടതിയിൽ നിന്ന് 3-4 ദിവസത്തെ സമയം തേടും, അസിസ്റ്റന്‍റ് കോടതി കമ്മീഷണർ അജയ് പ്രതാപ് സിംഗ് വ്യക്തമാക്കി.
പുരാണങ്ങളിൽ ഗ്യാൻവാപി ക്ഷേത്രത്തെക്കുറിച്ചും അവിടെ സ്ഥാപിച്ചിരിക്കുന്ന ഒരു മഹത്തായ 'ജ്യോതിർലിംഗ'ത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. നമ്മുടെ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമാണ് ഇന്നത്തെ ഗ്യാൻവാപി മസ്ജിദ് എന്നതിൽ സംശയമില്ല," ശ്രീ കാശി vവിശ്വനാഥ് ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന്‍ നാഗേന്ദ്ര പാണ്ഡെ പറഞ്ഞു.
അതേസമയം, വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്‍റെ സർവേ സ്റ്റേ ചെയ്യണമെന്ന ഹർജി സുപ്രീം കോടതിയില്‍ എത്തിയിരിയ്ക്കുകയാണ്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ (ommittee of Management Anjuman Intezamia Masjid)ഹർജി പരിഗണിക്കുന്നത്.
എന്നാല്‍, ഗ്യാൻവാപി മസ്ജിദില്‍ നടന്ന സര്‍വേയുടെ മൂന്നാം ദിവസമായ തിങ്കളാഴ്ച ഒരു ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു പക്ഷം അവകാശപ്പെട്ടിരുന്നു. ഏകദേശം 12 അടി ഉയരവും 8 അടി ചുറ്റളവുമുള്ളതാണ് കണ്ടെത്തിയ ശിവലിംഗം. ഇതോടെ, ശിവലിംഗത്തിന് അടുത്തെത്തുന്നത് നിരോധിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അതോടൊപ്പം ശിവലിംഗം സംരക്ഷിക്കാനും സ്ഥലത്തിന് സുരക്ഷ നൽകാനും കോടതി ഉത്തരവിട്ടു. എന്നാല്‍, സര്‍വെയില്‍ കണ്ടെത്തിയത് ശിവലിംഗമല്ല, മറിച്ച് ഫൗണ്ടന്‍ ആണ് എന്നാണ് മുസ്ലീം പക്ഷം അവകാശപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...