Varanasi: ഗ്യാന്‍വാപി മസ്ജിദ് കേസിൽ വാരണാസി കോടതി ഇന്ന് സുപ്രധാന തീരുമാനം പ്രഖ്യാപിക്കാനിരിക്കെ പ്രദേശത്ത് സുരക്ഷ അതീവ ശക്തമാക്കി. വാരാണസി ജില്ലാ കോടതിയാണ്  വിധി പ്രഖ്യാപിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിധിപുറത്തുവരുന്നതിന് മുന്നോടിയായി, ഏതെങ്കിലും തരത്തിലുള്ള അക്രമാസക്തമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും നഗരത്തിലെ ക്രമസമാധാനപാലനത്തിനും വേണ്ടി വാരാണസിയിൽ സെക്ഷൻ 144 പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 


പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാന്‍വാപി മസ്ജിദ്  വളപ്പിലെ ശൃംഗർ ഗൗരിയില്‍ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് അഞ്ച് ഹൈന്ദവ സ്ത്രീകൾ നൽകിയ കേസിലാണ് ഇന്ന് വാരണാസി ജില്ലാ കോടതി വിധി പറയുക. ജില്ലാ ജഡ്ജി എകെ വിശ്വേഷ് ആണ് വിധി പറയുന്നത്. കേസില്‍ വാദം കേട്ട കോടതി വിധി പറയുന്നത് സെപ്റ്റംബര്‍ 12 ലേയ്ക്ക് മാറ്റിയിരുന്നു. 


Also Read:   മോശം ഗുണനിലവാരം; സർക്കാരിൻറെ അടക്കം 11-ൽ അധികം മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു


വന്‍ സുരക്ഷയാണ് പ്രദേശത്ത് നടപ്പാക്കിയിരിയ്ക്കുന്നത്. മുസ്ലീം ഹിന്ദു വിഭാഗങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍  പോലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിക്കുമെന്ന് വാരണാസി പോലീസ് കമ്മീഷണർ (സിപി) എ. സതീഷ് ഗണേഷ് പറഞ്ഞു. ക്രമസമാധാന നില തകർക്കാനുള്ള ഏതൊരു ശ്രമവും കർശനമായി നേരിടുമെന്ന് ഗണേഷ് പറഞ്ഞു.


Also Read:  Quick Weight Loss: ശരീരഭാരം കുറയ്ക്കും ഈ 5 സൂപ്പര്‍ ഫുഡ്സ്, ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം   


എന്താണ് ജ്ഞാനവാപി മസ്ജിദ് കേസ്?


ഗ്യാന്‍വാപി മസ്ജിദ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ശൃംഗാർ ഗൗരിയുടെ പതിവ് ദർശനത്തിനും ആരാധനയ്ക്കുള്ള ആവശ്യവുമായാണ് അഞ്ച് ഹൈന്ദവ സ്ത്രീകൾ കോടതിയില്‍ പരാതി നല്‍കിയത്. കേസില്‍ ഹിന്ദു, മുസ്ലീം കക്ഷികളുടെ വാദം പൂർത്തിയായി.


ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്ന് ഹിന്ദു പക്ഷത്തിന്‍റെ  അഭിഭാഷകൻ മദൻ മോഹൻ യാദവ് കോടതിയില്‍ പറഞ്ഞിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ, സമുച്ചയത്തിന്‍റെ വീഡിയോഗ്രാഫി സർവേ നടത്താൻ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. മേയ് 16ന് സർവേ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് മേയ് 19ന് കോടതിയിൽ ഹാജരാക്കി.


ഗ്യാൻവാപി മസ്ജിദ്-ശൃംഗാർ ഗൗരി സമുച്ചയത്തിന്‍റെ വീഡിയോഗ്രാഫി സർവേയിൽ ഒരു ശിവലിംഗം കണ്ടെത്തിയെന്നും എന്നാൽ മുസ്ലീം പക്ഷം അതിനെ എതിർക്കുകയും  ജലധാരയാണെന്ന്  അവകാശപ്പെടുകയും ചെയ്തതായി ഹിന്ദു പക്ഷം കീഴ്ക്കോടതിയിൽ അറിയിച്ചിരുന്നു.  


അതേസമയം, വിധി പ്രഖ്യാപനം മുന്നില്‍ക്കണ്ട് ഹോട്ടലുകള്‍, സോഷ്യൽ മീഡിയ എന്നിവ കര്‍ശന നിരീക്ഷണത്തിലാണ്. ജില്ലയുടെ അതിർത്തികളിൽ കര്‍ശന പരിശോധനയാണ് നടക്കുന്നത്. ഹോട്ടലുകൾ, ധർമശാലകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവിടങ്ങളിൽ പരിശോധനയ്‌ക്കൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരന്തരം നിരീക്ഷണം നടത്താനും  നിർദേശം നൽകിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.