രാജ്യത്ത് ദിനംപ്രതി എച്ച്3എൻ2  വൈറസ് മൂലമുള്ള രോഗബാധിതരുടെ എണ്ണം വർധിച്ച് വരികെയാണ്. ഓർത്തോമിക്സോവിരിഡേ വിഭാഗത്തിലെ നാല് വ്യത്യസ്ത തരം വൈറസുകൾ മൂലം ഉണ്ടാകുന്ന ഒരു ശ്വാസകോശ രോഗമാണ് എച്ച്3എൻ2 ഇൻഫ്ലുവൻസ. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഒഡീഷ, ഹരിയാന ഉൾപ്പടെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും എച്ച്3എൻ2  വൈറസുകൾ മൂലമുള്ള രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞു. മിക്ക സംസ്ഥാനങ്ങളിലും ഇതിനെതിരെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ ആരംഭിച്ച് കഴിഞ്ഞു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജനുവരി 2 മുതൽ മാർച്ച് 5 വരെയുള്ള സമയത്ത്  5, 451 പേർക്കാണ് ഇന്ത്യയിൽ എച്ച്3എൻ2 ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ഈ വർഷം ഫെബ്രുവരി 28 വരെയുള്ള സമയത്ത് 955 H1N1 കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർക്ക് H1N1 രോഗബാധ സ്ഥിരീകരിച്ചത് തമിഴ്‌നാട്ടിലാണ്. തമിഴ്നാട്ടിൽ ആകെ 545 പേർക്കാണ് H1N1 രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 170 കേസുകളും, ഗുജറാത്തിൽ 74 കേസുകളും, കേരളത്തിൽ 42 കേസുകളും, പഞ്ചാബിൽ 28 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എച്ച്3എൻ2 ഇൻഫ്ലുവൻസ രോഗബാധ വര്ധിക്കുന്നത് മാർച്ച് അവസാനത്തോട് കൂടി അവസാനിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.


ALSO READ: Covid: കോവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ 524 കേസുകൾ റിപ്പോർട്ട് ചെയ്തു, 113 ദിവസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന വർധന


എച്ച്3എൻ2 വിന്റെ പ്രധാന ലക്ഷണമായി കാണുന്നത് പനിക്കൊപ്പമുള്ള നിരന്തരമായ ചുമയാണ്. എന്നാൽ പല രോഗികളും ഇത്തരം രോഗലക്ഷണങ്ങൾ ദീർഘകാലം നീണ്ടു നിൽക്കുന്നുണ്ട്. വിദഗ്ധരുടെ അഭിപ്രായങ്ങൾ അനുസരിച്ച് രോഗി സുഖം പ്രാപിച്ചതിന് ശേഷവും ഈ രോഗലക്ഷണങ്ങൾദീർഘകാലം നിലനിൽക്കുന്നുണ്ട്. . ഈ അവസ്ഥ ജീവന് ഭീഷണിയല്ല, എന്നിരുന്നാലും ചില രോഗികൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നുണ്ട്. എച്ച്3എൻ2 വിന്റെ ചില ലക്ഷണങ്ങൾ കോവിഡിന് സമാനമാണ്, എന്നിരുന്നാലും രോഗികൾ കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തി. 


പ്രതിരോധ മാർഗങ്ങൾ 


1) പ്രതിരോധത്തിനായി എല്ലാ വർഷവും ഫ്ലൂ വാക്സിൻ എടുക്കുക. കഴിയുമെങ്കിൽ, ഒക്ടോബർ അവസാനത്തോടെ വാക്സിനേഷൻ എടുക്കുക.


2) കൈകൾ വൃത്തിയായി സൂക്ഷിക്കുക. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകുക. ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും കൈകൾ വൃത്തിയായി കഴുകണം. മുഖം, വായ, മൂക്ക് എന്നിവിടങ്ങളിൽ സ്പർശിക്കുന്നതിന് മുമ്പും കൈകൾ കഴുകുക.


3) ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. വ്യായാമം ചെയ്യുക.


4) ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. ആളുകൾ അധികമായി തിങ്ങി നിറഞ്ഞ സ്ഥലങ്ങളിൽ വേ​ഗത്തിൽ പനി പടരാൻ സാധ്യതയുണ്ട്.


5) രോ​ഗലക്ഷണമുള്ള ആളുകളിൽ നിന്ന് അകലം പാലിക്കുക.


6) നിങ്ങൾക്ക് പനി ഉണ്ടെങ്കിൽ, പനി കുറഞ്ഞതിന് ശേഷവും 24 മണിക്കൂർ വീട്ടിൽ തന്നെ തുടരുക. അണുബാധ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനാണിത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടാൻ മറക്കരുത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.