ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ തിയതികള്‍ പ്രഖ്യാപിച്ചിട്ടും തിരിച്ചെത്താതെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് തുടര്‍ച്ചയായ ആറാം ദിവസവും തിരിച്ചെത്താത്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും, ടെക് ലോകത്തും ചര്‍ച്ചകള്‍ക്ക് കാരണമാകുന്നു. 


മാര്‍ച്ച് 7 ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ഞങ്ങള്‍ ഉടന്‍ തിരിച്ചുവരും എന്ന സന്ദേശമാണ് സൈറ്റില്‍ ഇപ്പോള്‍ കാണിക്കുന്നത്. 


ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് തിരിച്ചെത്താന്‍ സാധാരണയെടുക്കുന്നതിലും കൂടുതല്‍ സമയമെടുക്കുന്നത് ആശങ്കയുണ്ടാക്കുന്നു.


ഹാക്കര്‍മാര്‍ സൈറ്റില്‍ വരുത്തിയ നാശം എത്രത്തോളം വലുതാണ്‌ എന്നതിന്‍റെ സൂചനയാണ് ഈ കാല താമസമെന്നാണ് സൈബര്‍ അധികൃതര്‍ പറയുന്നത്.


ഹാക്കര്‍മാര്‍ സൈറ്റിന്‍റെ സര്‍വറുകള്‍ ചെക്ക് ചെയ്ത് വിവരങ്ങള്‍ കവര്‍ന്നോ എന്ന രീതിയിലും ചില ദേശീയ മാധ്യമങ്ങളില്‍ സൂചനകളുണ്ട്. അടുത്തിടെ ഓസ്കര്‍ പുരസ്കാരം നേടിയ ചിത്രത്തിന്‍റെ ട്രെയിലറും മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ ആദ്യം കാണപ്പെട്ടത്.


എന്നാല്‍ ഇത് അപ്രത്യക്ഷമായി സൈറ്റില്‍ എറര്‍ സന്ദേശം കാണിക്കാന്‍ തുടങ്ങുകയായിരുന്നു. https://www.bjp.org/ എന്ന സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. 


അതേ സമയം ഹാക്കിംഗ് നടത്തിയത് ആര് എന്നത് സംബന്ധിച്ച് ഇതുവരെ ബിജെപിയോ, പൊലീസോ വിശദീകരണം വന്നിട്ടില്ല.