Maharashtra Political Crisis: ഉദ്ധവ് രാജിവച്ചതിനാൽ മറ്റ് വഴികളില്ലായിരുന്നു..., സുപ്രീംകോടതിയുടെ പരാമര്‍ശത്തില്‍ മുന്‍ ഗവര്‍ണര്‍ 


COMMERCIAL BREAK
SCROLL TO CONTINUE READING

Maharashtra Political Crisis: കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീം കോടതി നടത്തിയ നിര്‍ണ്ണായക വിലയിരുത്തലില്‍ ന്യായീകരണവുമായി മുന്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി.  ഉദ്ധവ് താക്കറെ രാജി വച്ചതോടെ തന്‍റെ മുന്നില്‍ മറ്റ് വഴികള്‍ അവശേഷിച്ചിരുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. 


Also Read: Uddhav Thackeray Vs Eknath Shinde Update: അയോഗ്യത വിഷയത്തില്‍ ഉത്തരവില്ല, ഗവർണറുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി


ഒരാളുടെ രാജി തന്‍റെ അടുത്ത് വന്നാല്‍, ഞാന്‍ എന്ത് പറയും, രാജിവെക്കരുത് എന്ന് പറയണോ?  കോഷിയാരി മാധ്യമപ്രവർത്തകരോട് ചോദിച്ചു. രാഷ്ട്രീയ രംഗത്തേക്ക് വരാൻ ഗവർണർക്ക് അധികാരമില്ലെന്ന സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള ചോദ്യത്തിന്, സുപ്രീം കോടതി വിധി ശരിയാണോ തെറ്റാണോ എന്ന് നോക്കേണ്ടത് നിങ്ങളുടെ ജോലിയാണ്, ഒരു വിശകലന വിദഗ്ധന്‍റെ ജോലിയാണ്, അത് തന്‍റെ ജോലിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.  


Also Read:  Karnataka Elections 2023: കർണാടകയിൽ  73.19% പോളിംഗ്, സർവകാല റെക്കോർഡ്  
 
വിമതര്‍ ശിവസേന വിട്ടതോടെ ഉദ്ധവ് താക്കറെയോട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെട്ട കോഷിയാരിയുടെ നീക്കം ന്യായമല്ലെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെയാണ് വിശ്വാസവോട്ടെടുപ്പ് വിളിക്കാനുള്ള തന്‍റെ തീരുമാനത്തെ ന്യായീകരിച്ച് മഹാരാഷ്ട്ര മുൻ ഗവർണർ ഭഗത് സിംഗ് കോഷിയാരി രംഗത്ത് എത്തിയത്. ഫ്ലോർ ടെസ്റ്റ് അഭിമുഖീകരിക്കുന്നതിന് പകരം ഉദ്ധവ് താക്കറെ രാജി വയ്ക്കാന്‍ തീരുമാനിച്ചതിനാൽ തനിക്ക് മറ്റ് വഴികളില്ലായിരുന്നു എന്ന് തന്‍റെ തീരുമാനത്തെ ന്യായീകരിച്ച് കോഷിയാരി പറഞ്ഞു.
 
അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും മുൻ സംസ്ഥാന ഗവർണറെ പിന്തുണയ്ക്കുകയുണ്ടായി. "അന്നത്തെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയെക്കുറിച്ച് സുപ്രീം കോടതി പറഞ്ഞതിനെക്കുറിച്ച് താന്‍ സംസാരിക്കില്ല, എന്നാൽ അദ്ദേഹം അന്നത്തെ സാഹചര്യത്തിനനുസരിച്ച് പ്രവർത്തിച്ചുവെന്ന് ഉറപ്പായും പറയും", മുബൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഷിൻഡെ പറഞ്ഞു.


അതേസമയം, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച വേളയില്‍ നിര്‍ണ്ണായക വിലയിരുത്തലുകളാണ് സുപ്രീം കോടതി നടത്തിയത്.  അന്നത്തെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട്  ഗവർണർ ഭഗത് സിംഗ് കോഷിയാരി സ്വീകരിച്ച  നടപടികളെ വിമര്‍ശിച്ച സുപ്രീം കോടത  ഫ്ലോർ ടെസ്റ്റ് വിളിക്കാന്‍ ഗവര്‍ണര്‍ കാട്ടിയ തിടുക്കത്തേയും  ചൂണ്ടിക്കാട്ടി.  


ഉദ്ധവ് താക്കറെയ്‌ക്ക് ഭൂരിപക്ഷം എം.എൽ.എ.മാരുടെയും പിന്തുണ നഷ്‌ടപ്പെട്ടുവെന്ന നിഗമനത്തിൽ ശിവസേനയുടെ ഒരു വിഭാഗം എം.എൽ.എമാരുടെ പ്രമേയത്തെ ആശ്രയിച്ച അന്നത്തെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിക്ക് “പിഴവ്” സംഭവിച്ചതായി സുപ്രീം കോടതി വ്യാഴാഴ്ച അഭിപ്രായപ്പെട്ടിരുന്നു.  മഹാരാഷ്ട്ര ഗവർണറുടെ വിവേചനാധികാരം ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.  


അസംബ്ലിയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർക്ക് വസ്തുനിഷ്ഠമായ കാര്യമൊന്നുമില്ലെന്നും, പാർട്ടിയുടെ  തർക്കങ്ങൾ പരിഹരിക്കാനുള്ള മാധ്യമമായി ഇത് ഉപയോഗിക്കാനാവില്ലെന്നും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിരുന്നില്ല എന്നും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിശ്വാസ വോട്ടെടുപ്പ് അല്ല പരിഹാരമാര്‍ഗ്ഗം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 
 
മഹാരാഷ്ട്ര പ്രതിസന്ധിയുടെ തുടക്കം


കഴിഞ്ഞ വർഷം ജൂണിലാണ് അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ വിമത നീക്കം നടത്തി മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും പ്രധാന പ്രതിപക്ഷവുമായിരുന്ന ബി.ജെ.പിയുടെ പിന്തുണയോടെ ഷിൻഡെ ശിവസേനയെ പിളർത്തുകയും പിന്നീട് ഭൂരിപക്ഷ എം.എൽ.എമാരുടെ പിന്തുണയോടെ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്‌തത്. ഇതേത്തുടര്‍ന്നാണ് ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിച്ചത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.