Uddhav Thackeray Vs Eknath Shinde Update: അയോഗ്യത വിഷയത്തില്‍ ഉത്തരവില്ല, ഗവർണറുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി

Uddhav Thackeray Vs Eknath Shinde Update:  മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട്  ഗവർണർ ഭഗത് സിംഗ് കോഷിയാരി സ്വീകരിച്ച  നടപടികളെ വിമര്‍ശിച്ച് സുപ്രീം കോടതി. 

Written by - Zee Malayalam News Desk | Last Updated : May 11, 2023, 02:35 PM IST
  • മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗവർണർ ഭഗത് സിംഗ് കോഷിയാരി സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് സുപ്രീം കോടതി.
Uddhav Thackeray Vs Eknath Shinde Update: അയോഗ്യത വിഷയത്തില്‍ ഉത്തരവില്ല, ഗവർണറുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി

Uddhav Thackeray Vs Eknath Shinde Update: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട്  ഗവർണർ ഭഗത് സിംഗ് കോഷിയാരി സ്വീകരിച്ച  നടപടികളെ വിമര്‍ശിച്ച് സുപ്രീം കോടതി.  ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയിലായിരുന്നു ഈ നിലപാട് കോടതി കൈക്കൊണ്ടത്.

Also Read: Uddhav Thackeray Vs Eknath Shinde: ശിവസേനയ്ക്ക് നിര്‍ണ്ണായകദിനം, പാര്‍ട്ടി പ്രതിസന്ധിയിൽ സുപ്രീം കോടതി ഇന്ന് വിധി
 
ഫ്ലോർ ടെസ്റ്റ് വിളിക്കാന്‍ ഗവര്‍ണര്‍ കാട്ടിയ തിടുക്കത്തേയും കോടതി വിമര്‍ശിച്ചു. ഉദ്ധവ് താക്കറെയ്‌ക്ക് ഭൂരിപക്ഷം എം.എൽ.എ.മാരുടെയും പിന്തുണ നഷ്‌ടപ്പെട്ടുവെന്ന നിഗമനത്തിൽ ശിവസേനയുടെ ഒരു വിഭാഗം എം.എൽ.എമാരുടെ പ്രമേയത്തെ ആശ്രയിച്ച അന്നത്തെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിക്ക് “പിഴവ്” സംഭവിച്ചതായി സുപ്രീം കോടതി വ്യാഴാഴ്ച അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര ഗവർണറുടെ വിവേചനാധികാരം ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമല്ലെന്നും സുപ്രീം കോടതി  വിമര്‍ശിച്ചു. 

Also Read:  BJP on Exit Poll: കർണാടകയിൽ തൂക്കു നിയമസഭ ഉണ്ടാവില്ല, എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ബിജെപി  

അസംബ്ലിയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർക്ക് വസ്തുനിഷ്ഠമായ കാര്യമൊന്നുമില്ലെന്നും, പാർട്ടിയുടെ  തർക്കങ്ങൾ പരിഹരിക്കാനുള്ള മാധ്യമമായി ഇത് ഉപയോഗിക്കാനാവില്ലെന്നും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. അസംതൃപ്തരായ എംഎൽഎമാർ ഉദ്ധവ് താക്കറെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ആശയവിനിമയങ്ങളൊന്നും ഉണ്ടായിരുന്നില്ല, സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിരുന്നില്ലെന്നും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിശ്വാസ വോട്ടെടുപ്പ് അല്ല പരിഹാരമാര്‍ഗ്ഗം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

അതേസമയം, ഉദ്ധവ് താക്കറെയുടെ സർക്കാർ പുനഃസ്ഥാപിക്കണമെന്ന അഭ്യർത്ഥന സുപ്രീം കോടതി നിരസിച്ചു. കാരണം സര്‍ക്കാരിന്‍റെ നേതാവെന്ന നിലയിൽ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ്  അഭിമുഖീകരിക്കുന്നതിന് പകരം ഉദ്ധവ് താക്കറെ രാജിവയ്ക്കാൻ തീരുമാനിയ്ക്കുകയായിരുന്നു. വിശ്വാസ വോട്ട് തേടാത്തതിനാല്‍ സര്‍ക്കാര്‍ പുനഃസ്ഥാപിക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതിനാല്‍, സംസ്ഥാനത്ത് ഏകനാഥ് ഷിൻഡെ-ബിജെപി സർക്കാർ തുടരുമെന്ന് സുപ്രീം കോടതി വിധി സൂചിപ്പിക്കുന്നു. 

കഴിഞ്ഞ വർഷം ജൂണിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ കലാപം നടത്തിയതിന് ഏകനാഥ് ഷിൻഡെയെയും മറ്റ് 15 എം‌എൽ‌എമാരെയും അയോഗ്യരാക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. 
 
ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിലെ ഗോഗവാലെയെ ചീഫ് വിപ്പായി നിയമിച്ച സ്പീക്കറുടെ നടപടിയും തെറ്റാണ്. രാഷ്ട്രീയ പാര്‍ട്ടിയാണ് വിപ്പിനെ നിയമിക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 
 
അയോഗ്യതാ നടപടികൾ സ്പീക്കർ തീരുമാനിക്കും: സുപ്രീം കോടതി

16 ശിവസേന എം.എൽ.എമാരെ (ഷിൻഡെ വിഭാഗം) അയോഗ്യരാക്കണമെന്ന ഹർജിയിൽ വിധി പ്രസ്താവിക്കവേ, ഈ വിഷയത്തിൽ നടപടികൾ തീരുമാനിക്കാൻ കോടതിയെ നിർബന്ധിക്കുന്ന അസാധാരണ സാഹചര്യമാണിതെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. തുടര്‍ന്ന് അയോഗ്യതാ നടപടികളിൽ തീരുമാനമെടുക്കാൻ സ്പീക്കറോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ശിവസേനയിലുണ്ടായ പിളർപ്പിനെ തുടർന്നുണ്ടായ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ശിവസേനയുടെ എതിരാളികൾ സമർപ്പിച്ച ഒരു കൂട്ടം ഹര്‍ജികളോട് പ്രതികരിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിൽ ജസ്റ്റിസുമാരായ എം ആർ ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരും ഉൾപ്പെടുന്നു.

മഹാരാഷ്ട്ര പ്രതിസന്ധിയുടെ തുടക്കം

കഴിഞ്ഞ വർഷം ജൂണിലാണ് അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ വിമത നീക്കം നടത്തി മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും പ്രധാന പ്രതിപക്ഷവുമായിരുന്ന ബി.ജെ.പിയുടെ പിന്തുണയോടെ ഷിൻഡെ ശിവസേനയെ പിളർത്തുകയും പിന്നീട് ഭൂരിപക്ഷ എം.എൽ.എമാരുടെ പിന്തുണയോടെ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്‌തതിരുന്നു. ഇതേത്തുടര്‍ന്നാണ് ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിച്ചത്.  

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ ഉൾപ്പെട്ടിരിക്കുന്ന ചില വിഷയങ്ങൾ പരിഗണിക്കാൻ ഒരു വലിയ ഭരണഘടനാ ബെഞ്ച് ആവശ്യമായി വരുമെന്ന് ബെഞ്ച് സൂചിപ്പിച്ചിരുന്നു. ശിവസേനയുടെ ഇരുവിഭാഗങ്ങളും സമർപ്പിച്ച വിവിധ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.  

ശിവസേനയിൽ അധികാര തർക്കം

ഷിൻഡെയും ഉദ്ധവ് വിഭാഗങ്ങളും തമ്മിലുള്ള അധികാര തർക്കത്തിനിടെ, തിരഞ്ഞെടുപ്പ് കമ്മീഷൻ ശിവസേനയുടെ പേരും വില്ലും അമ്പും ചിഹ്നവും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് നൽകിയിരുന്നു. താക്കറെയുടെ ചെറിയ വിഭാഗത്തിന് ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ (യുബിടി) എന്ന പേരും ജ്വലിക്കുന്ന പന്തത്തിന്‍റെ പ്രതീകവും നൽകി.

മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിംഗ്വിയും ഉദ്ധവ് താക്കറെയുടെ ടീമിന് വേണ്ടി വാദിച്ചപ്പോൾ ഹരീഷ് സാൽവെ, നീരജ് കൗൾ, മഹേഷ് ജഠ്മലാനി എന്നിവർ ഏക്‌നാഥ് ഷിൻഡെയുടെ ക്യാമ്പിനെ പ്രതിനിധീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News