Hair Transplant: ഹെയർ ഫിക്സിങ്ങിന് വിധേയനായ യുവാവിന് ആന്തരികാവയവങ്ങൾ തകരാറിലായി ദാരുണാന്ത്യം
Hair Transplant Death: ഹെയർ ഫിക്സിങ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധ ഉണ്ടാകുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു
ന്യൂഡൽഹി: ഹെയർ ഫിക്സിങ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ആന്തരികാവയവങ്ങൾ തകരാറിലായി ദാരുണാന്ത്യം. ഡൽഹി സ്വദേശിയായ അത്തർ റഷീദാണ് (30) ശസ്ത്രക്രിയയ്ക്ക് പിന്നാലെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചത്. കഷണ്ടി മാറാനുള്ള ഹെയർ ഫിക്സിങ് ശസ്ത്രക്രിയയ്ക്ക് കുറച്ച് നാളുകൾക്ക് മുൻപ് അത്തർ റഷീദ് വിധേയനായിരുന്നു.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധ ഉണ്ടാകുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു. ഡൽഹിയിലെ ടെലിവിഷൻ എക്‌സിക്യൂട്ടിവായിരുന്ന അത്തർ റഷീദിന്റെ മരണത്തിൽ ഇദ്ദേഹത്തിന്റെ മാതാവ് നൽകിയ പരാതിയിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.
ALSO READ: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീൽ കമ്പി ഉപയോഗിച്ച് അടിച്ചു; പിതാവ് അറസ്റ്റിൽ
‘എന്റെ മകൻ ഏറെ വേദനകൾ സഹിച്ചാണ് മരിച്ചത്. അവന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ നിലച്ചിരുന്നു. മുഖം വിങ്ങി വീർക്കുകയും ദേഹം മുഴുവൻ കറുത്ത പാടുകൾ കാണപ്പെടുകയും ചെയ്തു. ഏറെ വേദന സഹിച്ചാണ് മകൻ മരിച്ചത്’- അമ്മ പറഞ്ഞു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മകൻ. ഇനി ഒരാൾക്കും ഇത്തരത്തിൽ സംഭവിക്കാതിരിക്കാനാണ് പോലീസിൽ പരാതി നൽകിയതെന്നും അത്തർ റഷീദിന്റെ അമ്മ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...