ഹജ്ജ് 2023: ഹജ്ജ് 2023-നുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷ സമ‍ർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് പത്താണെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചു. hajcommittee.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഫെബ്രുവരി ആറിന് ന്യൂനപക്ഷകാര്യ മന്ത്രാലയം പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ചു, അതനുസരിച്ച് അപേക്ഷാ ഫോമുകൾ സൗജന്യമായി ലഭ്യമാക്കുകയും ഒരു തീർഥാടകന്റെ പാക്കേജ് ചെലവ് 50,000 രൂപയായി കുറയ്ക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ഈ വർഷത്തെ ഹജ്ജിനുള്ള തീർഥാടകരുടെ എണ്ണത്തിൽ പരിധിയില്ലെന്ന് ജനുവരിയിൽ സൗദി അറേബ്യ പ്രഖ്യാപിച്ചതായി രാജ്യത്തെ ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽ റബിയയെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കോവിഡ് പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് മടങ്ങുമെന്നും ഈ വർഷം ഹജ്ജ് തീർഥാടകരുടെ എണ്ണത്തിൽ പരിധിയില്ലെന്നും പ്രായപരിധിയില്ലെന്നും ഹജ്ജ് എക്‌സ്‌പോ 2023-ൽ സംസാരിക്കവേ തൗഫീഖ് അൽ-റബിയ പറഞ്ഞു. 


ഹജ് 2023: രജിസ്ട്രേഷൻ ഫോം എങ്ങനെ പൂരിപ്പിക്കാം


ഔദ്യോഗിക വെബ്സൈറ്റ് hajcommittee.gov.in സന്ദർശിച്ച് HAJ 2023 ക്ലിക്ക് ചെയ്യുക.


'ഓൺലൈൻ അപേക്ഷാ ഫോം തിരഞ്ഞെടുത്ത് 'ന്യൂ രജിസ്ട്രേഷൻ' ക്ലിക്ക് ചെയ്യുക.


യൂസർ ഐഡി, പാസ്‌വേഡ്, പേരിന്റെ ആദ്യം, അവസാനം, സംസ്ഥാനം, ജില്ല, സെക്യൂരിറ്റി കോഡ് എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക.


എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം 'രജിസ്റ്റർ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.


ഒടിപി സമർപ്പിക്കുമ്പോൾ, ഒരു സ്ഥിരീകരണ സന്ദേശം സ്ക്രീനിൽ ദൃശ്യമാകും.


യൂസർ ഐഡിയും (മൊബൈൽ നമ്പർ) പാസ്‌വേഡും നൽകുക.


അനുയോജ്യമായ ആപ്ലിക്കേഷൻ വിഭാഗം തിരഞ്ഞെടുക്കുക. വ്യക്തികളുടെയും കുട്ടികളുടെയും എണ്ണം തിരഞ്ഞെടുക്കുക. '​ഗോ നെക്സറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.


വിശദാംശങ്ങൾ സമർപ്പിച്ചതിന് ശേഷം, അപേക്ഷകൻ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്- പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ടിന്റെ ആദ്യ പേജ്, അവസാന പേജ്, റദ്ദാക്കിയ ചെക്കിന്റെ പകർപ്പ്, വാക്‌സിൻ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം.


'ഫൈനൽ സബ്മിഷൻ' ക്ലിക്ക് ചെയ്യുക, നിങ്ങൾക്ക് മുന്നറിയിപ്പ് സന്ദേശം ലഭിക്കും. അതിൽ ക്ലിക്ക് ചെയ്യുക


'ഫൈനൽ സബ്മിഷൻ' എന്നതിൽ ക്ലിക്ക് ചെയ്ത ശേഷം, ഹജ്ജ് രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയതായി സൂചിപ്പിക്കുന്ന ഒരു സിസ്റ്റം ജനറേറ്റഡ് ഗ്രൂപ്പ് ഐഡി പ്രദർശിപ്പിക്കും.


'ഡൗൺലോഡ് HAF2023' ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പൂരിപ്പിച്ച ഹജ്ജ് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.