ഹാൻഡ് സാനിറ്റെസറുകൾക്ക് ഇനി വില കൂടിയേക്കുമെന്ന് റിപ്പോർട്ട്.  ആൽക്കഹോൾ അടങ്ങിയിരിക്കുന്ന സാനിറ്റെസറുകളുടെ നികുതി ശതമാനം കൂട്ടിയതാണ് കാരണം.  ഇനി മുതൽ ഇത്തരം സാധാനനങ്ങളുടെ നികുതി 18 ശതമാനമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read:ബൈക്കിന് തീപിടിച്ചു, കാരണം സാനിറ്റൈസർ.... അമ്പരപ്പിക്കുന്ന വീഡിയോ


ഇതുവരെ 12 ശതമാനമായിരുന്നു സാനിറ്റെസറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നികുതി.    ഇത്രയും നാൾ ഔഷധങ്ങളുടെ പട്ടികയിലാണ് സാനിറ്റെസറുകളെ  ഉൾപ്പെടുത്തിയിരുന്നത് എങ്കിൽ ഇനി ഇത് അണുനാശിനിയുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്.  അതിനാലാണ് നികുതി ശതമാനം കൂട്ടിയത്.  നികുതി ശതമാനം കൂടുമ്പോൾ സ്വാഭാവികമായും വിലയും കൂടും. 


Also read:ചരിത്രനേട്ടം സ്വന്തമാക്കി വിൻഡീസ് നായകൻ ജേസൺ ഹോൾഡർ 


കോറോണ മഹാമാരി രാജ്യമെമ്പാടും പടർന്നു പന്തലിക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ഹാൻഡ് സാനിറ്റെസറുകളുടെ നികുതിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരുന്നു.