Happy Children`s Day| അന്ന് മുതലായിരുന്നു ആ റോസാപ്പൂ ചാച്ചാജി പോക്കറ്റിൽ കുത്തി തുടങ്ങിയത്
പിൽക്കാലത്ത് നെഹ്റുവിൻറെ അടയാളം തന്നെയായി മാറിയ ആ റോസാപ്പൂവിന് പിന്നിൽ ഒരു കഥയുണ്ട് (Nehru Birthday Story)
Newdelhi: മുഖത്തൊരു മന്ദസ്മിതം. ശാന്തമായ ചിരി. നീളൻ കോട്ടിൻറെ പോക്കറ്റിൽ റോസാപ്പൂ. ചാച്ചാജിയുടെ ഇങ്ങിനെയൊരു ചിത്രം അറിയില്ലാത്തവർ കുറവാണ്.കോട്ടിൻറെ പോക്കറ്റിൽ റോസാപ്പൂവും കുത്തിയല്ലാതെ ചാച്ചാജിയുടെ ചിത്രങ്ങൾ വളരെ കുറവാണ്.
പിൽക്കാലത്ത് നെഹ്റുവിൻറെ അടയാളം തന്നെയായി മാറിയ ആ റോസാപ്പൂവിന് പിന്നിൽ ഒരു കഥയുണ്ട്.
പ്രധാനമന്ത്രിയായ ശേഷം ഒരിക്കൽ ഒരു പാവപ്പെട്ട സ്ത്രീ നെഹ്റുവിനെ കാണാൻ അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിലെത്തി. തൻറെ പക്കലുള്ള റോസാപ്പൂ പ്രധാനമന്ത്രിക്ക് സമ്മാനിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഗേറ്റിൽ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അവരെ ഉള്ളിലേക്ക് കയറ്റിവിടാൻ അനുവദിച്ചില്ല.
അവർ തിരികെ മടങ്ങിയെങ്കിലും അടുത്ത ദിവസം വീണ്ടും എത്തി. ഇത്തവണയും സുരക്ഷാ ഉദ്യോഗസ്ഥർ അവരെ തടഞ്ഞു. ഇതൊരു സ്ഥിരം സംഭവമായി മാറി. ഒരിക്കൽ ഒാഫീസിലേക്ക് പോവാൻ ഇറങ്ങിയ പ്രധാനമന്ത്രി ഇ കാഴ്ച കണ്ടു.
Also Read: Delhi Air Pollution : ഡൽഹി വായു മലിനീകരണം : വീടുകളിലും മാസ്ക് ധരിക്കേണ്ട അവസ്ഥയാണെന്ന് സുപ്രീംകോടതി
സുരക്ഷാ ഉദ്യോഗസ്ഥരോട് അവരെ ഉള്ളിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കണ്ട സ്ത്രീ തൻറെ പക്കലുള്ള പൂവ് ചാച്ചാജിക്ക് നൽകി. ആ പൂവും കുത്തിയാണ് ചാച്ചാജി അന്ന് ഒാഫീസിലേക്ക് പോയത്.
വൈകീട്ട് തിരികെയെത്തിയ ചാച്ചാജിയുടെ പോക്കറ്റിൽ റോസാപ്പൂവ് കണ്ട അദ്ദേഹത്തിൻറെ തോട്ടക്കാരൻ പിന്നീട് എല്ലാ ദിവസവും ഒരു പൂവ് അദ്ദേഹത്തിന് കൊടുക്കുന്നത് പതിവായി. അത് പിന്നീട് നെഹ്റുവിൻറെ അടയാളമായി മാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...