New Delhi : ഡൽഹിയിലെ വായു നിലവാരം (Air Quality) ദിനംപ്രതി കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും, വീടുകളിൽ പോലും മാസ്ക് (Mask) ധരിക്കേണ്ട അവസ്ഥയാണെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ (Chief Justice NV Ramana) ഇന്ന് പറഞ്ഞു. ഡൽഹിയിലെ വായു മലിനീകരണത്തെ (Air Pollution) കുറിച്ചുള്ള പെറ്റീഷനിലെ വാദം ഇന്ന് സുപ്രീംകോടതി പരിഗണിച്ചിരുന്നു.
വായു മലിനീകരണം കുറയ്ക്കാൻ വൈക്കോൽ കത്തിക്കുന്നത് തടയാൻ നടപടിയെടുക്കുകയാണെന്ന് ഡൽഹി സർക്കാർ . കഴിഞ്ഞ ദിവസങ്ങളിലായി പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നത് മൂലമാണ് വായു മലിനീകരണം രൂക്ഷമാകാൻ കാരണമെന്നും പറഞ്ഞു. ഇതിനെതിരെ സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ALSO READ : Delhi Air Quality| കാറ്റിൻറെ വേഗത കൂടി, ഡൽഹിയിൽ വായു മെച്ചപ്പെടുന്നു
എന്നാൽ വായു മലിനീകരണത്തിന് കർഷകരെ മാത്രം എന്തിന് പഴിക്കണമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. മാത്രമല്ല ഇത് മൂലം ചെറിയൊരു ശതമാനം വായു മലിനീകരണമാണ് ഉണ്ടാകുന്നതെന്നും, ബാക്കിയുള്ള ഘടകങ്ങളെ കുറിച്ച് സംസാരിക്കാത്തതെന്നും ചോദിച്ചു.
വായുമലിനീകരണം തടയാൻ എന്ത് പദ്ധതിയാണ് സ്വീകരിക്കാൻ ഒരുങ്ങുന്നതെന്ന് ചീഫ് ജസ്റ്റിക് ചോദിച്ചു. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാരോ, സംസ്ഥാന സർക്കാരോ വായു മലിനീകരണം നിയന്ത്രിക്കാനുള്ള പദ്ധതികൾ രൂപീകരിച്ച് സുപ്രീം കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
ALSO READ : Lock down: ഡല്‍ഹിയില്‍ വായുമലിനീകരണ൦ കുറയുന്നു
കർഷകർ മാത്രമാണ് വായുമലിനീകരണത്തിന് പറയുന്നില്ലെന്നും, അങ്ങനെ പറഞ്ഞിട്ടില്ലെന്നും കേന്ദ്ര സർക്കാരിനെ പ്രതിനിധിക്കരിക്കുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...