Har Ghar Tiranga Song: `ഹർ ഘർ തിരംഗ` ഗാനം പുറത്തിറങ്ങി
ഈ വർഷം നമ്മുടെ രാജ്യം ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷം തികയും. ഈ അവസരത്തെ കൂടുതൽ സവിശേഷമാക്കാൻ ` ആസാദി കാ അമൃത് മഹോത്സവ്` കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
Har Ghar Tiranga Song: ഈ വർഷം നമ്മുടെ രാജ്യം ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷം തികയും. ഈ അവസരത്തെ കൂടുതൽ സവിശേഷമാക്കാൻ ' ആസാദി കാ അമൃത് മഹോത്സവ്' കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
അടുത്തിടെ പ്രധാനമന്തി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു. കൂടാതെ, സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണപതാകക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. അതനുസരിച്ച് രാജ്യത്തെ പ്രമുഖ നേതാക്കള്‍ മാത്രമല്ല സാധാരണക്കാര്‍പോലും പ്രൊഫൈല്‍ ചിത്രം ഇതിനോടകം മാറ്റിയിട്ടുണ്ട്.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 'ഹർ ഘർ തിരംഗ' ക്യാമ്പയിൻ ആരംഭിച്ചു. ഒപ്പം ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി "ഹർ ഘർ തിരംഗ" (എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാക ) എന്ന ഗാനവും സാംസ്കാരിക മന്ത്രാലയം പുറത്തിറക്കി.
4 മിനിറ്റ് 22 സെക്കൻഡുള്ള ഈ ഗാനത്തിൽ അമിതാഭ് ബച്ചൻ, ആശാ ഭോസ്‌ലെ, വിരാട് കോഹ്‌ലി, പ്രഭാസ്, അനുപം ഖേർ, കപിൽ ദേവ്, നീരജ് ചോപ്ര തുടങ്ങി പ്രമുഖര്‍ ഈ വീഡിയോയില്‍ അണിനിരക്കുന്നു. വീഡിയോയുടെ അവസാനം കുട്ടികള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാം.
സോനു നിഗവും ആശാ ഭോസ്‌ലെയുമാണ് ഈ ഗാനത്തിന് ശബ്ദം നൽകിയിരിയ്ക്കുന്നത്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...