Ahmedabad: കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി  ഹാര്‍ദിക് പട്ടേല്‍.  പാര്‍ട്ടിയില്‍നിന്നും രാജിവച്ച് ഒരു ദിവസത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഹമ്മദാബാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, കോൺഗ്രസാണ്  രാജ്യത്തെ ഏറ്റവും വലിയ ജാതിമത പാർട്ടിയെന്നും പാര്‍ട്ടിയില്‍ തനിക്ക് പ്രത്യേക ചുമതലകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല എന്നും ചുമതലകൾ വെറും കടലാസിൽ മാത്രമായിരുന്നുവെന്നും ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു.  


Also Read:   Gujarat Congress: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഹാർദിക് പട്ടേൽ രാജിവച്ചു


താൻ ഭാരതീയ ജനതാ പാർട്ടിയിൽ (BJP) ചേരുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം നിഷേധിച്ചു.  ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് ഇതുവരെ ആലോചിട്ടില്ലഎന്നും  അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 


വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന  പാട്ടിദാർ നേതാക്കളോട്  അദ്ദേഹം മാപ്പ് പറഞ്ഞു.  കോണ്‍ഗ്രസില്‍ ചേരരുത് എന്ന് മുതിര്‍ന്ന നേതാക്കള്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും, താന്‍ അത് അവഗണിച്ച്  പാര്‍ട്ടിയില്‍ ചേരുകയായിരുന്നുവെന്നും ഇന്ന് തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. 


കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടിമുടി അഴിമതിയാണ് എന്നാണ് അദ്ദേഹം ആരോപിച്ചത്. രാഹുൽ ഗാന്ധിയുടെ ദഹോദ് ആദിവാസി സത്യാഗ്രഹ റാലിയിൽ 25,000 ത്തോളം പേർ പങ്കെടുത്തിരുന്നുവെങ്കിലും 70,000 ത്തിന്‍റെ ബില്ലാണ് നൽകിയത്. കോൺഗ്രസിലെ അഴിമതിയുടെ നിലവാരം ഇതാണ്., അദ്ദേഹം ചൂണ്ടിക്കാട്ടി. 


രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍ സംസ്ഥാനത്തെ ഒരു വിഷയം പോലും ചർച്ച ചെയ്തില്ലെന്നും  അദ്ദേഹത്തിന് എന്ത്  കഴിയ്ക്കാന്‍ നല്‍കണം എന്ന കാര്യത്തിലായിരുന്നു നേതാക്കളുടെ ചിന്ത എന്നും  ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു.  ജാതി രാഷ്ട്രീയമല്ലാതെ മറ്റൊന്നും കോണ്‍ഗ്രസില്‍ നടക്കുന്നില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.


 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്  മാസങ്ങള്‍ ശേഷിക്കേയാണ്  പാട്ടീല്‍ സമുദായ നേതാവായ  ഹാർദിക് പട്ടേൽ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചത്.  ട്വിറ്ററിലൂടെ വയ്ക്കുന്ന വിവരം അറിയിച്ച അദ്ദേഹം രാജിക്കത്ത് സോണിയ ഗാന്ധിയ്ക്ക് അയയ്ക്കുകയും ചെയ്തു. 


"ഇന്ന് ഞാൻ ധൈര്യമായി കോൺഗ്രസ് പാർട്ടിയുടെ സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നു.  എന്‍റെ  തീരുമാനത്തെ എന്‍റെ എല്ലാ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്‍റെ  ഈ നീക്കത്തിന് ശേഷം, ഭാവിയിൽ ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഞാന്‍ പൂര്‍ണ്ണമായും  വിശ്വസിക്കുന്നു', അദ്ദേഹം കുറിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ രാജി പ്രഖ്യാപനം.


ഗുജറാത്ത് നിയമസഭാ. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക്  മുന്‍പ്  പാട്ടീല്‍ സമുദായ നേതാവായ  ഹാർദിക് പട്ടേൽ രാജിവച്ചത് പാര്‍ട്ടിയ്ക്ക് നല്‍കുന്ന ക്ഷീണം വലുതാണ്‌.  എന്നാല്‍, പിഴവുകളില്‍നിന്നും പഠിയ്ക്കുക എന്നത് കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്ക്കരമാണ്.  


2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്  പാട്ടീദാർ  നേതാവ് കോൺഗ്രസിൽ ചേർന്നത്.