അഹ് മദാബാദ്: രാജ്യദ്രോഹ കുറ്റമാരോപിച്ച് ജയിലിൽ കഴിയുന്ന പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാർദിക് പട്ടേലിന് ജാമ്യം ഗുജറാത്ത് ഹൈകോടതി ജാമ്യം അനുവദിച്ചു. ആറുമാസത്തേക്ക് ഗുജറാത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 നാണ് ഹാര്‍ദ്ദിക് പട്ടേലിനെ ദേശദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ പട്ടേല്‍ വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യവെ ആത്മഹത്യ ചെയ്യുന്നതിന് പകരം പൊലീസുക്കാരെ വധിക്കാന്‍ സമരക്കാരോട് ആവശ്യപ്പെട്ടതിനാണ് കേസെടുത്തത്. 


അതേസമയം ഹാര്‍ദ്ദിക്കിന്‍റെ പേരില്‍ മറ്റൊരു കേസ്‌കൂടി നിലവിലുള്ളതിനാല്‍ ജയില്‍ മോചനം വൈകും. ഇന്നലെ നടത്താനിരുന്ന ഏകതാ യാത്രക്ക് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. എന്നാല്‍, എന്തു വില കൊടുത്തും ഏകതാ യാത്രയുമായി മുന്നോട്ട് പോകുമെന്ന  പ്രസ്താവനയാണ്  വീണ്ടും ഹാര്‍ദിക് പട്ടേലിന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. ഹാര്‍ദിക് പട്ടേലിന്‍റെ ഒപ്പം 35 അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേസിലെ ജാമ്യഹര്‍ജിയില്‍ ഈ മാസം 11 നാണ് വാദം കേള്‍ക്കുന്നത്.