Gujarat: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്  മാസങ്ങള്‍ ശേഷിക്കേ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി...  ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ്  ഹാർദിക് പട്ടേൽ പാർട്ടിയിൽ നിന്ന് രാജിവച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ഇന്ന് ഞാൻ ധൈര്യമായി കോൺഗ്രസ് പാർട്ടിയുടെ സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നു.  എന്‍റെ  തീരുമാനത്തെ എന്‍റെ എല്ലാ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്‍റെ  ഈ നീക്കത്തിന് ശേഷം, ഭാവിയിൽ ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഞാന്‍ പൂര്‍ണ്ണമായും  വിശ്വസിക്കുന്നു', അദ്ദേഹം കുറിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ രാജി പ്രഖ്യാപനം.



കോൺഗ്രസിനെ ശരിയായ ദിശയിലേക്ക് നയിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടും, പാർട്ടി രാജ്യത്തിന്‍റെയും നമ്മുടെ സമൂഹത്തിന്‍റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിരന്തരം പ്രവർത്തിക്കുന്നു.  നമ്മുടെ രാജ്യത്തെ യുവാക്കൾ ശക്തനും കഴിവുള്ളതുമായ ഒരു നേതാവിനെ ആഗ്രഹിക്കുന്നു. കഴിഞ്ഞ 3 വർഷമായി കോൺഗ്രസ് പാർട്ടിയും അതിന്‍റെ കേന്ദ്ര-സംസ്ഥാന തലത്തിലുള്ള നേതൃത്വവും എല്ലാറ്റിനെയും എതിർക്കുന്നതിലേക്ക് മാത്രമായി ചുരുങ്ങിപ്പോയതായിരിയ്ക്കുകയാണ്. അതേസമയം, ജനങ്ങൾ എപ്പോഴും അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു, ഇന്ത്യയെ ശക്തമാക്കാന്‍  പ്രാപ്തവുമായ ഒരു ബദൽ തേടുന്നു,” അദ്ദേഹം പറഞ്ഞു. 


ഹാർദിക് പട്ടേൽ ബിജെപിയിലേക്ക് ചാടാൻ ഒരുങ്ങുന്നതായി സംസ്ഥാന രാഷ്ട്രീയ വൃത്തങ്ങളിൽ അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ്  അദ്ദേഹത്തിന്‍റെ രാജി എന്നത് ശ്രദ്ധേയമാണ്.  


കഴിഞ്ഞ കുറേ ദിവസങ്ങളായി ഗുജറാത്ത് കോണ്‍ഗ്രസിലെ ചേരിപ്പോരിനെക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ തന്‍റെ സ്ഥാനത്തക്കുറിച്ച് "വാസക്റ്റമിയ്ക്ക് വിധേയനായ നവ വരന്‍"  എന്നാണ് അദ്ദേഹം പരാമര്‍ശിച്ചത്. 


ഗുജറാത്ത് നിയമസഭാ. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക്  മുന്‍പ്  പാട്ടീല്‍ സമുദായ നേതാവായ  ഹാർദിക് പട്ടേൽ രാജിവച്ചത് പാര്‍ട്ടിയ്ക്ക് നല്‍കുന്ന ക്ഷീണം ചെറുതൊന്നുമല്ല.  2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്  പാട്ടീദാർ  നേതാവ് കോൺഗ്രസിൽ ചേർന്നത്. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.