ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് കൊറോണ..!
കഴിഞ്ഞ ഒരാഴ്ചയായി തന്നോട് അടുപ്പം പുലർത്തിയ സഹപ്രവർത്തകരോട് പരിശോധന നടത്താനും സ്വയം നിരീക്ഷണത്തിൽ പോകാനും ഖട്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഛണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് കൊറോണ (Covid19)സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി തന്നോട് അടുപ്പം പുലർത്തിയ സഹപ്രവർത്തകരോട് പരിശോധന നടത്താനും സ്വയം നിരീക്ഷണത്തിൽ പോകാനും ഖട്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഖട്ടർ സ്വയം നിരീക്ഷണത്തിലായിരുന്നു.
Also read: പാസ്‌വേര്‍ഡിനെ ചൊല്ലി തർക്കം; സുഹൃത്തിനെ ചുറ്റികകൊണ്ട് അടിച്ചു കൊന്നു..!
വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊറോണ നെഗറ്റീവ് ആയിരുന്നുവെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായി quarantine ൽ തന്നെ തുടരാൻ ഖട്ടറിനോട് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.