സിര്‍സ: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്‍റെ വളര്‍ത്തു മകളായ ഹണിപ്രീത് ഇന്‍സാനെതിരെ ഹരിയാന പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് നോട്ടീസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജയിലിലേക്ക് കൊണ്ടു പോകും വഴി ഗുര്‍മീത് റാം റഹിം സിങിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗുര്‍മീത് ഒപ്പം കരുതിയിരുന്ന ചുവന്ന പെട്ടി അക്രമം നടത്താന്‍ അനുയായികള്‍ക്ക് നല്‍കുന്ന സിഗ്‌നല്‍ ആയിരുന്നുവെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. ഗുര്‍മീത് ജയിലിലായ ശേഷം ഹണിപ്രീത് ഒളിവിലായിരുന്നു.


കഴിഞ്ഞ ഓഗസ്റ്റ്‌ 28 തിങ്കളാഴ്ചയാണ് ഗുര്‍മീത് റാം റഹീം സിങ്ങിനെ രണ്ട് ബലാത്സംഗക്കേസുകളിലായി 20 വര്‍ഷം കഠിനതടവിന് പ്രത്യേക സി.ബി.ഐ. കോടതി ശിക്ഷിച്ചത്. സിങ്ങ് 2009ലാണ് ഹണിപ്രീതിനെ മകളായി ദത്തെടുത്തത്. പ്രിയങ്ക തനേജയെന്നായിരുന്നു അവരുടെ പഴയ പേര്.