ഹര്‍സിമ്രത് കൗറിന്‍റെ രാജി പഞ്ചാബിലെ കര്‍ഷകരെ പറ്റിക്കാനുള്ള വെറും നാടകം... ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്
കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗറിന്‍റെ രാജിയില്‍ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് (Capt. Amarinder Singh)...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗറിന്‍റെ രാജിയില്‍ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് (Capt. Amarinder Singh)...
പഞ്ചാബിലെ കര്‍ഷകരെ പറ്റിക്കാനുള്ള ഗിമ്മിക്കാണ് (gimmick) കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗറിന്‍റെ (Harsimrat Kaur) രാജിയെന്നാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പ്രതികരിച്ചത്.
മന്ത്രിയുടെ രാജി കൊണ്ടൊന്നും കര്‍ഷക പ്രശ്‌നത്തിന് പരിഹാരമാകുന്നില്ലെന്നും വളരെ വൈകിയ വേളയിലെടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിസഭയില്‍ തങ്ങളുടെ മന്ത്രിയുടെ രാജിയെ ഒരു പരിഹാരമെന്ന നിലയിലാണ് ശിരോമണി അകാലിദള്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ അത് കര്‍ഷകരോടുള്ള സ്‌നേഹം കൊണ്ടല്ല. മറിച്ച് തങ്ങളുടെ പ്രതിഛായ സംരക്ഷിക്കാനുള്ള ശ്രമമാണ് എന്ന് അമരീന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി.
'കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഹര്‍സിമ്രത് രാജിവെച്ചതുകൊണ്ട് പഞ്ചാബിലെ കര്‍ഷകര്‍ക്ക് യാതൊരു സഹായവുമില്ല. ഇത്തരം ഓര്‍ഡിനന്‍സുകള്‍ക്കെതിരെ ശിരോമണി അകാലിദള്‍ കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രയും വഷളാകുമായിരുന്നില്ല. എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ബില്ല് പാസാക്കുന്നതിനെപ്പറ്റി കേന്ദ്രം പത്ത് തവണയെങ്കിലും ആലോചിക്കുമായിരുന്നു, അമരീന്ദര്‍ സിംഗ് പറഞ്ഞു.
കേന്ദ്ര കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചതായി അറിയിച്ചത്.
എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ എംപിയായ ഹര്‍സിമ്രത് കൗര്‍ 2014 മുതല്‍ NDA സര്‍ക്കാരിന്‍റെ ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു.
അതേസമയം കര്‍ഷക ബില്ലിന്‍റെ വോട്ടിംഗ് ലോക്സഭയില്‍ നടക്കാനിരിക്കെ മന്ത്രി രാജിവെച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
Also read: ഫാം സെക്ടര്‍ ബില്‍ പ്രതിഷേധം; കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു
കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധസമരങ്ങളാണ് പഞ്ചാബിലും ഹരിയാനയിലും ആഴ്ചകളായി നടന്നുവരുന്നത്. കേന്ദ്ര സര്‍ക്കാരിനെ തുടര്‍ന്നു പിന്തുണക്കുമെന്നും എന്നാല്‍ കര്‍ഷക വിരുദ്ധ ബില്ലിനെ എതിര്‍ക്കുമെന്നും ശിരോമണി അകാലിദള്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ സുഖ്ബീര്‍ ബാദല്‍ വ്യക്തമാക്കിയിരുന്നു.