ഛണ്ഡിഗഡ്:  ഹരിയാനയിലെ മറ്റൊരു ആള്‍ദൈവമായ രാംപാലിന്‍റെ കേസില്‍ വിധി ഇന്ന്. ഹിസാര്‍ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. ഓഗസ്റ്റ്‌ 24 ന് വിധി വരേണ്ടതായിരുന്നു പക്ഷെ ദേര കേസിന്‍റെ വിധികാരണം മാറ്റിവയ്ക്കുകയായിരുന്നു.


2014 നവംബര്‍ 18 ന് കൊലപാതക കേസിലായിരുന്നു രാംപാലിനെ അറസ്റ്റു ചെയ്തത്. രാംപാലിന്‍റെ അടുത്ത അനുയായികളേയും അറസ്റ്റ് ചെയ്തിരുന്നു. രോതാക് ഗ്രാമത്തില്‍ രാംപാലും അനുയായികളും നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കുപറ്റികായും ചെയ്തിരുന്നു.