ഹരിയാണയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് എന്നിവയ്ക്ക് വിലക്ക്
മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ വിഭാഗത്തിന്‍റെ തലവന്‍ ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ നാളെ 11.30 വരെ ഹരിയാണയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ദേര സച്ച സൗദയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിര്‍സയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്ക് ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്.
റോഹ്ത്തക്/ചണ്ഡിഗഡ്: മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ വിഭാഗത്തിന്‍റെ തലവന്‍ ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ നാളെ 11.30 വരെ ഹരിയാണയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ദേര സച്ച സൗദയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിര്‍സയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്ക് ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്.
നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും എപ്പോള്‍ വേണമെങ്കിലും കലാപ സാദ്ധ്യത ഉണ്ടാകാമെന്ന അവസ്ഥയാണുള്ളതെന്ന്‍ ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറി രാം നിവാസ് പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാവും ഗുര്‍മീതിന്‍റെ ശിക്ഷ പ്രഖ്യാപിക്കുക. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന റോഹ്ത്തക്കിലെ ജയിലിലെത്തിയാവും സിബിഐ ജഡ്ജി ജഗ്ദീപ് സിംഗ് ശിക്ഷ വിധിക്കുക. റോഹ്ത്തക് പട്ടണത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന സുനാരിയ ജയില്‍. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഹെലികോപ്റ്ററിലാവും ജഡ്ജി ജയിലിലെത്തുന്നത്. ത്രീ-ടയര്‍ സുരക്ഷയാണ് ജയിലിന്‍റെ പരിസരത്ത് ഒരുക്കിയിരിക്കുന്നത്.
അതേസമയം കോടതി ഉത്തരവിനെത്തുടര്‍ന്ന് ദേര സച്ചയുടെ ആസ്തികള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഹരിയാനയിലുള്ള സച്ചയുടെ 131 ദേരകളില്‍ നിന്ന് 103 എണ്ണത്തിലെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.