കൊവാക്സിന്‍ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്
കൊവാക്സിന്‍ ചതിച്ചു, വാക്സിന്‍ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു.
Ambala: കൊവാക്സിന്‍ ചതിച്ചു, വാക്സിന്‍ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിനാണ് കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചത്.
കൊവാക്‌സിന്‍ സ്വീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹരിയാന ആരോഗ്യമന്ത്രി (Haryana Health Minister) അനില്‍ വിജിന് (Anil Vij) രോഗം സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നവംബര്‍ 20നാണ് അനില്‍ വിജ് ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്സിന്‍ (Covaxin) സ്വീകരിച്ചത്.
Also read: COVID-19: പുതുതായി 5,718 പേര്‍ക്കുകൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95
ആരോഗ്യമന്ത്രി ഇപ്പോള്‍ അംബാല കന്‍റോണ്‍മെന്‍റിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ഹരിയാനയില്‍ ഇതുവരെ 2,41,000 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 2,24,000 രോഗമുക്തി നേടിയപ്പോള്‍ 2,539 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.