Haryana Nuh Violence: വർഗീയ കലാപത്തിന് ശേഷം ഹരിയാനയിലെ നുഹ് സാധാരണ നിലയിലേക്ക്, സ്കൂളുകള്‍ തുറന്നു
Haryana Nuh Violence: ജൂലായ് 31 ന് വിശ്വഹിന്ദു പരിഷത്ത് നടത്തിയ ബ്രജ് മണ്ഡല്‍ യാത്രയ്ക്ക് നേരെ ഒരു കൂട്ടം ആളുകള്‍ കല്ലെറിഞ്ഞതാണ് കലാപത്തിന് തുടക്കമിട്ടത്. മുസ്ലീം ആധിപത്യമുള്ള നുഹിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടു.
Haryana Nuh Violence Update: കലാപം പൊട്ടിപ്പുറപ്പെട്ട ഹരിയാനയിലെ നുഹ് ജില്ല 11 ദിവസങ്ങള്‍ക്ക് ശേഷം സാധാരണ നിലയിലേയ്ക്ക്.... ജില്ലയില്‍ സ്കൂളുകള്‍ വീണ്ടും തുറന്നു.
Also Read: Haryana Nuh Violence: വീഴ്ച സമ്മതിച്ച് ഹരിയാന ഉപമുഖ്യമന്ത്രി, ഇന്‍റർനെറ്റ് നിരോധനം ആഗസ്റ്റ് 11 വരെ നീട്ടി
നുഹ് ജില്ലയില്‍ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ കഴിഞ്ഞ ജൂലൈ 31 മുതൽ സ്കൂളുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. നുഹിൽ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വെള്ളിയാഴ്ച വീണ്ടും തുറന്നു. കൂടാതെ, ഹരിയാന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവീസുകളും ഇന്നു മുതൽ പൂർണമായി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Also Read: Mars Transit 2023: ഈ 4 രാശിക്കാരുടെ ജീവിതത്തിൽ ചൊവ്വ അനുകൂലം, ആഗസ്റ്റ് 18 മുതൽ പണത്തിന്‍റെ പെരുമഴ!!
അതേസമയം, ജില്ലയില്‍ മുസ്ലീം പുരോഹിതന്മാരോട് അവരുടെ വീടുകളിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്താനും ഇത് പിന്തുടരാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനും അധികാരികൾ അഭ്യർത്ഥിച്ചു.
ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിൽ, ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് മുഫ്തി സലീം ഖാസ്മിയും വെള്ളിയാഴ്ച പ്രാര്‍ത്ഥന ഒരു തുറന്ന സ്ഥലത്തും അർപ്പിക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയും പള്ളികളിലോ വീടുകളിലോ പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ജൂലായ് 31 ന് വിശ്വഹിന്ദു പരിഷത്ത് (VHP) നടത്തിയ ബ്രജ് മണ്ഡല്‍ യാത്രയ്ക്ക് നേരെ ഒരു കൂട്ടം ആളുകള്‍ കല്ലെറിഞ്ഞതാണ് കലാപത്തിന് തുടക്കമിട്ടത്. മുസ്ലീം ആധിപത്യമുള്ള നുഹിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു മുസ്ലീം പുരോഹിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടു.
അതേസമയം,സംസ്ഥാനത്തെ വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 37 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗുരുഗ്രാം പോലീസ് കമ്മീഷണർ കലാ രാമചന്ദ്രൻ വ്യാഴാഴ്ച പറഞ്ഞു. അക്രമസംഭവങ്ങളില്‍ 70 ലധികം അറസ്റ്റുകൾ നടന്നിട്ടുണ്ടെന്നും 93 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അതിൽ 80 പേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായും അവർ പറഞ്ഞു.
അതുകൂടാതെ. സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിപ്പിക്കുകയോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ചില അരാജക ഘടകങ്ങൾ ഇപ്പോഴും സംസ്ഥാനത്ത് സമാധാനം തകർക്കാനും ആളുകളെ പ്രകോപിപ്പിക്കാനും ശ്രമിക്കുന്നുവെന്നും കുറ്റവാളികളെ നിയമം പിടികൂടുമെന്നും അവര്‍ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് ഇതുവരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും അവര്‍ പറഞ്ഞു.
സംശയാസ്പദമായ നിരവധി സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ആരെങ്കിലും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതായും സംശയാസ്പദമായ മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും കണ്ടെത്തിയാൽ അയാൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതര്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...