Haryana Nuh Violence: വീഴ്ച സമ്മതിച്ച് ഹരിയാന ഉപമുഖ്യമന്ത്രി, ഇന്‍റർനെറ്റ് നിരോധനം ആഗസ്റ്റ് 11 വരെ നീട്ടി

Haryana Nuh Violence: ജൂലായ് 31 ന് നുഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലെറുണ്ടായതാണ് കനത്ത വർഗീയ സംഘർഷത്തിന് വഴി തെളിച്ചത്. ആക്രമ സംഭവങ്ങളില്‍ രണ്ട് ഹോം ഗാർഡുകളും ഒരു മുസ്ലീം മതപണ്ഡിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Aug 9, 2023, 10:34 AM IST
  • സംസ്ഥാനത്ത് സ്ഥിതിഗതികൾ ഇപ്പോഴും ഗുരുതരമായി തുടരുന്ന ജില്ലകളില്‍ മൊബൈൽ ഇന്‍റർനെറ്റ്, എസ്എംഎസ് സേവനങ്ങൾക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിരോധനം സംസ്ഥാന സർക്കാർ ആഗസ്റ്റ് 11 വരെ നീട്ടി.
Haryana Nuh Violence: വീഴ്ച സമ്മതിച്ച് ഹരിയാന ഉപമുഖ്യമന്ത്രി, ഇന്‍റർനെറ്റ് നിരോധനം ആഗസ്റ്റ് 11 വരെ നീട്ടി

Haryana Nuh Violence: ഹരിയാനയിലെ നുഹ് ജില്ലയില്‍ കഴിഞ്ഞ ജൂലായ് 31 ന് നടന്ന അക്രമസംഭവങ്ങളില്‍ വീഴ്ച സംഭവിച്ചതായി ഹരിയാന ഉപമുഖ്യമന്ത്രി. ജൂലായ് 31 ന് മതപരമായ ഘോഷയാത്രയ്ക്കിടെ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട നുഹിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ ഭരണകൂടത്തിന് പിഴവ് സംഭവിച്ചതായി ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.  

Also Read:  Rahul Gandhi Wayanad Visit: 'കുടുംബം' സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നു....!! 
 
3,200 പേർ അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് സംഘാടകർ അനുമതി തേടിയിരുന്നതായും അതനുസരിച്ച് പോലീസ് സേനയെ വിന്യസിച്ചതായും അഡീഷണൽ ഡിജിപി (ക്രമസമാധാനം) പറഞ്ഞതായി ചൗട്ടാല പറഞ്ഞു. സംഭവം നടന്ന ദിവസം നുഹ്  എസ്പി അവധിയിലായിരുന്നു, ഇപ്പോള്‍ അദ്ദേഹത്തെ സ്ഥലം മാറ്റി, അധിക ചുമതലയുള്ളയാൾക്കും അനുവാദം നൽകിയ ഉദ്യോഗസ്ഥർക്കും സംഭവം ശരിയായി വിലയിരുത്താൻ കഴിഞ്ഞില്ല. ഇത് ഇപ്പോള്‍ അന്വേഷണത്തിലാണ്, ഉപ മുഖ്യമന്ത്രി  മാധ്യമപ്രവർത്തകരോട്  പറഞ്ഞു. 

കൂടാതെ, മത ഘോഷയാത്രയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച യാതൊരു സൂചനയും സംഘാടകര്‍ നല്‍കിയിരുന്നില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. 

അതേസമയം, സംസ്ഥാനത്ത് സ്ഥിതിഗതികൾ ഇപ്പോഴും ഗുരുതരമായി തുടരുന്ന ജില്ലകളില്‍ മൊബൈൽ ഇന്‍റർനെറ്റ്, എസ്എംഎസ് സേവനങ്ങൾക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിരോധനം സംസ്ഥാന സർക്കാർ ആഗസ്റ്റ് 11 വരെ നീട്ടി. 

ജൂലായ് 31 ന് നുഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലെറുണ്ടായതാണ് കനത്ത വർഗീയ സംഘർഷത്തിന് വഴി തെളിച്ചത്. ആക്രമ സംഭവങ്ങളില്‍ രണ്ട് ഹോം ഗാർഡുകളും ഒരു മുസ്ലീം മതപണ്ഡിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടു. 

ഹരിയാനയിലെ വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 312 പേരെ അറസ്റ്റ് ചെയ്യുകയും 142 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രി അനിൽ വിജ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഏഴ് മണിക്കൂറിനുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നബാധിത മേഖലകളില്‍ കർഫ്യൂവിൽ ഇളവ് നൽകിയിട്ടുണ്ടെന്നും അത് ക്രമേണ പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, മുസ്ലീം സംഘടനയായ ജമിയത്ത് ഉലമ-ഇ-ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്. നുഹ് ജില്ലയിൽ അധികാരികൾ വീടുകൾ തകർത്തവരുടെ പുനരധിവാസത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.

നുഹിലെ കുടിലുകള്‍ പൊളിക്കൽ നിർത്തിവയ്ക്കാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടെങ്കിലും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനും അവർക്ക് നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടില്ലെന്ന് മുസ്ലീം പണ്ഡിതരുടെ സംഘടന പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം,  ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷന്‍ ഉദയ് ഭാനിന്‍റെ നേതൃത്വത്തിലുള്ള 10 അംഗ പ്രതിനിധി സംഘത്തെ നുഹ് ജില്ലയിലെ അക്രമ ബാധിത ഗ്രാമങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് പോലീസ് തടഞ്ഞു.

പ്രദേശത്ത് ഏർപ്പെടുത്തിയ കർഫ്യൂവും പ്രതിനിധി സംഘത്തിന്‍റെ സുരക്ഷാ ആശങ്കകളും ചൂണ്ടിക്കാട്ടിയാണ് സംഘത്തെ തടഞ്ഞത്.  ബുധനാഴ്ച, ഭരണകക്ഷിയായ ബിജെപിയുടെ ഹരിയാന യൂണിറ്റിന്‍റെ പ്രതിനിധി സംഘം നുഹ് സന്ദർശിച്ച് ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News