Haryana Nuh Violence: അക്രമ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്ക
Haryana Nuh Violence: തിങ്കളാഴ്ച ഉച്ചയ്ക്ക് ഹരിയാനയിലെ നുഹ് ജില്ലയിലൂടെ കടന്നുപോയ ഒരു മത ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ഉണ്ടായതാണ് ആക്രമണ സംഭവങ്ങളുടെ തുടക്കം. പിന്നീട് പ്രദേശത്ത് രണ്ട് മത വിഭാഗങ്ങള്‍ തമ്മിൽ ഏറ്റുമുട്ടി.
New Delhi: ഹരിയാനയിലെ നുഹ്, ഗുരുഗ്രാം, ഫരീദാബാദ് പ്രദേശങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതികരിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്. അക്രമ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അമേരിക്ക ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നതായും ഔദ്യോഗിക വക്താവ് മാത്യു മില്ലർ പറഞ്ഞു.
ഹരിയാനയിലെ ഗുരുഗ്രാമിലും നുഹിലും പരിസര പ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകളോട് പ്രതികരിയ്ക്കുകയായിരുന്നു അമേരിക്ക. ഇന്ത്യയിലെ യു.എസ് എംബസി നല്‍കുന്ന വാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് തന്‍റെ പ്രതികരണം എന്നും ഔദ്യോഗിക വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.
Also Read: Haryana Nuh Violence: ഹരിയാന നുഹ് സംഘര്‍ഷം, മരണസംഖ്യ 6 ആയി, 116 പേര്‍ അറസ്റ്റിൽ, സംയമനം പാലിക്കാന്‍ അപേക്ഷിച്ച് മുഖ്യമന്ത്രി ഖട്ടർ
പ്രധാനമന്ത്രി മോദിയെ വിശ്വഗുരുവായി ഉയര്‍ത്തിക്കാട്ടുമ്പോഴും രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങള്‍ ലോക ശ്രദ്ധ നേടുകയാണ്. ഹരിയാനയിലെ അക്രമ സംഭവങ്ങളില്‍ അമേരിക്ക നടത്തിയ പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഹരിയാനയിലെ നുഹ് ജില്ലയിലൂടെ കടന്നുപോയ ഒരു മത ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ഉണ്ടായതാണ് ആക്രമണ സംഭവങ്ങളുടെ തുടക്കം. പിന്നീട് പ്രദേശത്ത് രണ്ട് മത വിഭാഗങ്ങള്‍ തമ്മിൽ ഏറ്റുമുട്ടി. നുഹിലും ഗുരുഗ്രാമിലും നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് ഹോം ഗാർഡുകൾ, ഒരു മൗലവിയടക്കം 6 പേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 20 ഓളം പോലീസുകാരും ഉള്‍പ്പെടുന്നു.
ഹരിയാനയിലെ നൂഹ്, ഫരീദാബാദ്, പൽവാൽ ജില്ലകളിലും ഗുരുഗ്രാമിലെ മൂന്ന് സബ് ഡിവിഷനുകളിലും സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 5 വരെ ഈ ജില്ലകളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സംസ്ഥാന സർക്കാർ ബുധനാഴ്ച അറിയിച്ചു.
ഈ ജില്ലകളിലെ സ്ഥിതി അതീവഗുരുതരവും സംഘർഷഭരിതവുമാണെന്ന് ഹരിയാന ആഭ്യന്തര സെക്രട്ടറി പാസാക്കിയ ഉത്തരവിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...