ചണ്ഡീഗഢ്: ലൈം​ഗീക പീഡന പരാതിയെ തുടർന്ന് രാജിവച്ച് ഹരിയാന കായിക മന്ത്രി സന്ദീപ് സിം​ഗ്. ജൂനിയർ അത്ലറ്റിക്സ് പരിശീലകയുടെ പരാതിയുടെ മേൽ സന്ദീപ് സിംഗിനെതിരെ ലൈംഗികാതിക്രമത്തിനും അന്യായ തടവിനും കേസെടുത്തതായി ചണ്ഡീഗഡ് പോലീസ് അറിയിച്ചു. ആരോപണങ്ങൾ തള്ളിയ മന്ത്രി തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്നും ആരോപിച്ചു. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ കായിക വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയെ ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

നാഷണൽ ഗെയിംസ് സർട്ടിഫിക്കറ്റ് നൽകാനാണെന്ന് പറഞ്ഞ് കായിക മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ആക്രമിച്ചു എന്നാണ് പരിശീലകയുടെ പരാതി. ജിമ്മിൽ വച്ച് പരിചയപ്പെട്ട തന്നെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സിംഗ് ബന്ധപ്പെട്ടത് എന്നും പരാതിയിൽ പറയുന്നു. സമാനമായ രീതിയിൽ സന്ദീപ് സിംഗ് മറ്റ് വനിതാ കായിക താരങ്ങളെയും ലൈംഗീകമായി ആക്രമിച്ചതായി പരിശീലക ആരോപിച്ചു. 


Also Read: Deepinder Goyal: പുതുവർഷ തലേന്ന് 20 ലക്ഷം ഓർഡറുകൾ; സിഇഒ തന്നെ ഡെലിവറിക്ക് ഇറങ്ങി


കുരുക്ഷേത്രയിലെ പെഹോവയിൽ നിന്നുള്ള ബിജെപി എംഎൽഎയായ സന്ദീപ് സിംഗ് ഒരു പ്രൊഫഷണൽ ഹോക്കി താരവും ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.