Deepinder Goyal: പുതുവർഷ തലേന്ന് 20 ലക്ഷം ഓർഡറുകൾ; സിഇഒ തന്നെ ഡെലിവറിക്ക് ഇറങ്ങി

ഡെലിവറിക്ക് മുൻപ് സോമാറ്റോ, ബ്ലിങ്കിറ്റ് എന്നിവയിലെ ഡെലിവറി ബോയ് എന്ന് അദ്ദേഹം തന്റെ ട്വിറ്റർ ബയോയും മാറ്റി.  

Written by - Zee Malayalam News Desk | Last Updated : Jan 1, 2023, 01:11 PM IST
  • കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയ അദ്ദേഹം നാല് ഓർഡറുകൾ ഡെലിവറി ചെയ്തു
  • 20 ലക്ഷത്തിലധികം ഓർഡറുകളാണ് സൊമാറ്റോ ഡെലിവർ ചെയ്തത്
  • വമ്പൻ തിരക്കായിരുന്നു സൊമാറ്റോയ്ക്ക് പുതുവത്സര തലേന്ന്
Deepinder Goyal: പുതുവർഷ തലേന്ന് 20 ലക്ഷം ഓർഡറുകൾ; സിഇഒ തന്നെ ഡെലിവറിക്ക് ഇറങ്ങി

പുതുവർഷ തലേന്ന് എല്ലാവരും ആഘോഷങ്ങൾക്ക് കോപ്പു കൂട്ടുമ്പോൾ ഒാൺ ലൈൻ ഫുഡ് ഡെലിവറി ടീംസ് തിരക്കിട്ട ജോലികളായിരിക്കും. 12 മണിക്ക് മുൻപ് തന്നെ അന്നത്തെ എല്ലാ ഒാർഡറുകളും ഡെലിവറി ചെയ്യുകയാണ് അവരുടെ ടാസ്ക്. സൊമാറ്റോയും ഇത്തരത്തിൽ ഓർഡറുകൾ എത്തിക്കുന്ന തിരക്കിലാണ്. ഇതിനിടയിൽ കമ്പനി സിഇഒ തന്നെ ഓർഡർ ഡെലിവറി ചെയ്യാൻ നിരത്തിലിറങ്ങി.

സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലാണ് ഓർഡറുകൾ നൽകാൻ ഇറങ്ങിയത്. ഇപ്പോൾ ഞാൻ കുറച്ച് ഓർഡറുകൾ ഡെലിവർ ചെയ്യാൻ പോകുന്നു. ഏകദേശം 1 മണിക്കൂറിനുള്ളിൽ തിരിച്ചെത്തും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിനിടയിൽ സോമാറ്റോ, ബ്ലിങ്കിറ്റ് എന്നിവയിലെ ഡെലിവറി ബോയ് എന്ന് അദ്ദേഹം തന്റെ ട്വിറ്റർ ബയോയും മാറ്റി.

 

സൊമാറ്റോ സിഇഒ ട്വീറ്റ് ചെയ്തു

കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയ അദ്ദേഹം നാല്  ഓർഡറുകൾ ഡെലിവറി ചെയ്തെന്നും അതിൽ ന്യൂഇയർ ആഘോഷിക്കുന്ന പ്രായമായ ദമ്പതികളും ഉണ്ടെന്നും ട്വീറ്റ് ചെയ്തു. സൊമാറ്റോ ഡെലിവറി ബോയ് ടീ ഷർട്ടും ധരിച്ചുള്ള ചിത്രമാണ് അദ്ദേഹം പങ്ക് വെച്ചത്.കയ്യിൽ ഭക്ഷണ പെട്ടികളും കയ്യിൽ ഉണ്ടായിരുന്നു.

 

20 ലക്ഷത്തിന് മുകളിലുള്ള ഓർഡറുകൾ

ഡിസംബർ 31-ന് 20 ലക്ഷത്തിലധികം ഓർഡറുകളാണ് സൊമാറ്റോ ഡെലിവർ ചെയ്തത്.ഇതോടെ  ഈ വർഷം ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ റെക്കോർഡ് കമ്പനി തകർത്തു. മറുവശത്ത്, സൊമാറ്റോയുടെ പലചരക്ക് ബിസിനസ്സായ ബ്ലിങ്കിറ്റ് ഈ വർഷം പലചരക്ക് വിതരണത്തിലും റെക്കോർഡ് രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News