ചണ്ഡിഗഡ്:  ബിരുദപഠനം പൂർത്തിയാക്കുന്ന എല്ലാ പെൺകുട്ടികൾക്കും പാസ്‌പോർട്ട് ലഭ്യമാക്കുമെന്ന  വാഗ്ദാനവുമായി  ഹരിയാന സര്‍ക്കാര്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് പെൺകുട്ടികള്‍ക്ക് ഈ   വാഗ്ദാനം നല്‍കിയിരിയ്ക്കുന്നത്‌.  


ഹരിയാനയിൽ ബിരുദപഠനം പൂർത്തിയാക്കുന്ന എല്ലാ പെൺകുട്ടികൾക്കും പാസ്‌പോർട്ട് ലഭ്യമാക്കുമെന്നും,   അതിനായുള്ള  നടപടികൾ കോളജിൽ വച്ച് തന്നെ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി  മനോഹർ ലാൽ ഖട്ടര്‍  പറഞ്ഞു. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് പാസ്‌പോർട്ട് വിതരണം ബിരുദം പൂർത്തീകരിക്കുന്നതിനൊപ്പം നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.


സ്‌കൂൾ, കോളജ്, ഐഐടി തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18നും 25നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ലേണിംഗ് ലൈസൻസ് അനുവദിക്കുന്നതിനും ഹെൽമറ്റുകൾ വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ‘ഹർ സിർ ഹെൽമറ്റ്’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയുടെ ഭാഗമായി അഞ്ച് പേർക്ക് ഹെൽമറ്റ് വിതരണം ചെയ്തു.


വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ നിന്ന് തന്നെ ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള അവബോധം നൽകണം. ഇതിനു പുറമേ, ലൈസൻസ് അവിടെ നിന്ന് മാത്രം ലഭ്യമാക്കണമെന്നും ഖട്ടർ ആവശ്യപ്പെട്ടു. രാജ്യത്ത് ദിനംപ്രതി 1300 ഓളം അപകടങ്ങളാണ് നടക്കുന്നത്. അതേസമയം,  ഹെൽമെറ്റ് വിതരണം രാഷ്ട്രീയ ലാഭം  മുന്നിൽ കണ്ടുകൊണ്ടല്ലെന്നും മന്ത്രി വ്യക്തമാക്കി.