ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്റസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 116 ആയി. 108 സ്ത്രീകളും 7 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഹത്റസ് ​ജില്ലയിലെ മു​ഗൾ​ഗർഹി ​ഗ്രാമത്തിൽ മതപരമായ ചടങ്ങിനിടെയാണ് തിക്കുംതിരക്കുമുണ്ടായത്. ചടങ്ങിനിടെയുണ്ടായ തിരക്കിൽപ്പെട്ടാണ് ആളുകൾ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സത്സം​ഗ് പരിപാടിക്കിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കൂട്ടത്തോടെ ആളുകൾ ഓടിയതിനെ തുടർന്നാണ് തിക്കുംതിരക്കുമുണ്ടായത്. മാനവ് മം​ഗൾ മിലൻ സദ്ഭാവന സമാ​ഗം കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അനുമതി നൽകിയതിലും അധികം ആളുകൾ ചടങ്ങിൽ പങ്കെടുത്തതായാണ് വിവരം. സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോ​ഗിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.


പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുന്നതായും അറിയിച്ചു. ഉത്തർപ്രദേശ് സർക്കാരിന് സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.