ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗ(Hathras Gang Rape Case)ത്തിനിരയായി കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ കുടുംബം കോടതിയിലേക്ക്... ജില്ലാ ഭരണകൂടത്തിന്റെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | COVID 19 സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍


കുടുംബത്തിനു വേണ്ടി ദളിത്‌ സംഘടനയാണ് അലഹബാദ്  (Allahabad) കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ ആരെയും കാണാനോ അധികാരികള്‍ അനുവദിക്കുന്നില്ല എന്നാണ് ഹര്‍ജിയിലെ ആരോപണം. പ്രതികള്‍ ഉള്‍പ്പെടുന്ന സവര്‍ണ സമുദായത്തില്‍ നിന്നും കുടുംബത്തിന് ഭീഷണി നേരിടേണ്ടി വരുകയും കുടുംബത്തെ ഒറ്റപ്പെടുത്താന്‍ ഗ്രാമത്തില്‍ ശ്രമം നടക്കുകയും ചെയ്തിരുന്നു.


ALSO READ | ഭാര്യയെ സംശയം; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു


കുടുംബാംഗങ്ങളെ പോലീസ് ക്രൂരമായി മര്‍ദിക്കുകയും ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. പെണ്‍ക്കുട്ടിയുടെ കൊലപാതക കേസില്‍ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ പ്രവീണ്‍ ലാസ്കര്‍ ഇവരെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. 


ALSO READ | കാമുകിയെചൊല്ലി തര്‍ക്കം, ഒടുവില്‍ കൊല; വൈപ്പിന്‍ കൊലപാതക കേസില്‍ മൂന്ന് അറസ്റ്റ്


യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥു(Yogi Adityanath)മായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തിയ ശേഷം അന്വേഷണം തൃപ്തികരമാണെന്ന് പെണ്‍ക്കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രസ്താവന ഇവര്‍ പിന്‍വലിച്ചു. പോലീസിനെയും സര്‍ക്കാരിനെയും വിശ്വാസമില്ലെന്നും ഗ്രാമത്തില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്നും കുടുംബം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.